ഭരണകൂട നിലപാടുകളുടെ അടിസ്ഥാനം മനുഷ്യത്വമായിരിക്കണം -മോദി
text_fieldsന്യൂഡൽഹി: ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന നിലപാടുകളുടെ അടിസ്ഥാനം മനുഷ്യത്വമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറാമത് ഇന്ത്യ-ജപ്പാൻ സംവാദ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി.
നമ്മുടെ ഇന്നത്തെ പ്രവൃത്തികളാണ് വരാനിരിക്കുന്ന കാലം ചർച്ചചെയ്യുക. പുതിയ കാര്യങ്ങൾ പഠിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന സമൂഹങ്ങളുടേതാണ് ഈ ദശാബ്ദം. വരാനിരിക്കുന്ന കാലത്ത് മാനവികതയെ പരിപോഷിപ്പിക്കുന്ന യുവ മനസുകളുടെ ദശാബ്ദമാണിത്.
പരമ്പരാഗത ബുദ്ധിസ്റ്റ് സാഹിത്യത്തിന്‍റെയും ശിൽപങ്ങളുടെയും ലൈബ്രറി തുടങ്ങാനുള്ള പദ്ധതിയും മോദി മുന്നോട്ടുവെച്ചു. ബുദ്ധ സാഹിത്യത്തിന്‍റെയും തത്ത്വചിന്തയുടെയും മഹത്തായ നിധി പല രാജ്യങ്ങളിലെ മൊണാസ്റ്ററികളിലും ഭാഷകളിലുമായി കാണാം. മനുഷ്യരാശിക്ക് ലഭിച്ച നിധിയാണ് ഇവ -മോദി പറഞ്ഞു.
ആറാമത് സംവാദ് ഉച്ചകോടിയാണ് ഇപ്പോൾ ഓൺലൈനിൽ നടക്കുന്നത്. 2015ലാണ് ആദ്യ ഉച്ചകോടി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

