Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിംകൾ ​കൊറോണ...

മുസ്​ലിംകൾ ​കൊറോണ പടർത്തുന്നുവെന്നതിൽ​ യാഥാർഥ്യമില്ല -ആർ‌.എസ്‌.എസ്

text_fields
bookmark_border
മുസ്​ലിംകൾ ​കൊറോണ പടർത്തുന്നുവെന്നതിൽ​ യാഥാർഥ്യമില്ല -ആർ‌.എസ്‌.എസ്
cancel
camera_alt?????????? ???????

ന്യൂഡൽഹി: ​മുസ്​ലിംകൾ രാജ്യത്ത്​ ​കൊറോണ പടർത്തുന്നുവെന്ന​ ആരോപണം വെറും ധാരണ മാത്രമാണെന്നും യാഥാർഥ്യമല്ലെന്നും ആർ‌.എസ്‌.എസ് മുതിർന്ന നേതാവ് ദത്താത്രേയ ഹൊസബാലെ. മുസ്​ലിംകൾ ഇന്ത്യൻ സമൂഹത്തി​​െൻറ ഭാഗമാണെന്നും അദ്ദേഹം വിദേശ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

ആരോപണം നിർഭാഗ്യകരമാണ്​. സർസംഘചലക് മോഹൻ ഭഗവത് പറഞ്ഞതുപോലെ കുറച്ചുപേരുടെ വീഴ്​ചക്ക്​ മുഴുവൻ സമൂഹത്തെയും കുറ്റപ്പെടുത്തേണ്ടതി​ല്ല. ഇന്ത്യയിലെ മുസ്‌ലിംകളുടെ ക്ഷേമം സർക്കാർ നന്നായി പരിഗണിക്കുന്നുണ്ട്​ -ഹൊസബാലെ പറഞ്ഞു.

മത വിവേചനമില്ലാതെ 130 കോടി ഇന്ത്യക്കാരെക്കുറിച്ചാണ്​ ആർ.‌എസ്‌.എസ് സംസാരിക്കുന്നത്​. ഇപ്പോഴത്തെ സാഹചര്യം സമൂഹവും സർക്കാരും ഒരുമിച്ച് നേരിടണം. കൊറോണാനന്തര ലോകത്തും നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. ഭാഷ, മതം, ദേശീയത, വിദ്യാഭ്യാസം, വംശം, സമൂഹം എന്നിവയൊന്നും പരിഗണിക്കാതെ കൊറോണ വൈറസ് എല്ലാവരുടെയും പൊതു ശത്രുവാണ്. ഇതിനെതിരായ പോരാട്ടത്തിലും  വിവേചനമുണ്ടാകരുത്​ -അദ്ദേഹം പറഞ്ഞു.

2014ൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം അരക്ഷിതാവസ്ഥ അനുഭവിക്കുന്ന മുസ്‌ലിംകളെ സുരക്ഷിതരാക്കാൻ ആർ‌.എസ്‌.എസ് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് എന്തുകൊണ്ടാണെന്ന്​ ഹൊസബാലെ ചോദിച്ചു. 

സർക്കാർ ആരോടും വിവേചനം കാണിക്കുന്നില്ല. ജൻധൻ, ഉജ്വൽ തുടങ്ങിയ പദ്ധതികൾ മുസ്‌ലിംകൾക്കിടയിലെ ഏറ്റവും ദരിദ്രരിൽ എത്തിയിരിക്കുന്നു. ഉത്തർപ്രദേശിലും ബീഹാറിലും ധാരാളം മുസ്‌ലിംകൾക്ക്​ ഈ പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിച്ചു. മുഖ്യമന്ത്രിമാർ, പ്രസിഡൻറുമാർ തുടങ്ങി ഉന്നത സ്ഥാനങ്ങളിൽ മുസ്‌ലിംകൾ വഹിച്ചിട്ടുണ്ട്​്​. അവർക്ക് മറ്റാരെയും പോലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാം. കൊറോണ സമയത്ത് ഹിന്ദു സമൂഹം നടത്തിയ സേവനങ്ങൾ മുസ്‌ലിംകളെ എങ്ങനെ പരിപാലിക്കുന്നു എന്നതി​​െൻറ തെളിവാണ് -അദ്ദേഹം പറഞ്ഞു. 

കൊറോണ വ്യാപനത്തിൽ ചൈനയുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആർ‌എസ്‌എസ് പോലുള്ള സംഘടനക്ക്​ ഇതേക്കുറിച്ച്​ അഭിപ്രായം പറയാൻ കഴിയില്ലെന്നും ഇതൊക്കെ അന്വേഷിണ്ടേത്​ അന്താരാഷ്ട്ര സമൂഹമാണെന്നുമായിരുന്നു ഹൊസബാലെയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssislamophobiaDattatreya Hosabalecovid 19India News
News Summary - Muslims spreading Corona virus is a perception, not a reality: RSS
Next Story