Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിലില്ലായ്മയാണ് മുസ്ലിംകൾക്ക് കുട്ടികൾ കൂടാൻ കാരണമെന്ന് അസം ഖാൻ
text_fieldsbookmark_border
ലഖ്നോ: മുസ്ലിംകൾക്കെതിരെ വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മന്ത്രി അസം ഖാൻ. തൊഴിലില്ലായ്മ കാരണമാണ് മുസ്ലിംകൾക്ക് കൂടുതൽ മക്കളുണ്ടാകുന്നതെന്നും അവർക്ക് ജോലി കൊടുക്കാൻ മോദി ശ്രമിക്കുകയാണെങ്കിൽ അത് തടയാമെന്നുമായിരുന്നു അസംഖാെൻറ വിവാദ പ്രസ്താവന.
ഉത്തർപ്രദേശ് നഗര വികസന വകുപ്പ് മന്ത്രിയാണ് അസംഖാൻ. അലഹബാദിലെ സമാജ്വാദി പാർട്ടി റാലിയിലാണ് അസംഖാെൻറ വിവാദ പരാമർശം ഉണ്ടായത്.
അതേ സമയം, അസംഖാെൻറ പ്രസ്താവനക്കെതിരെ നിരവധി പേർ രംഗത്തെത്തി. മുസ്ലിംകൾ എന്തുകൊണ്ടാണ് തൊഴിലില്ലാത്തവരായി തുടരുന്നെതന്ന് അസം ഖാൻ ചോദിക്കേണ്ടത് സഖ്യകക്ഷിയായ കോൺഗ്രസിനോടാണെന്ന് ബി.ജെ.പി ഉത്തർപ്രദേശ് ജനറൽ സെക്രട്ടറി വിജയ് ബഹാദൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
