മുസ്‍ലിംകൾ പക്ഷപാതിത്വത്തിന് ഇരയായേക്കും; ബംഗാൾ എസ്.ഐ.ആർ ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്ന് അമർത്യ സെൻ
text_fieldsകൊൽക്കത്ത: ‘അനാവശ്യമായ തിടുക്കത്തിൽ’ നടപ്പിലാക്കുന്ന പശ്ചിമ ബംഗാളിലെ എസ്.ഐ.ആർ ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും, ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് മുസ്‍ലിംകളും മറ്റ് ദുർബല വിഭാഗങ്ങളും ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും നോബൽ സമ്മാന ജേതാവ് അമർത്യ സെന്നിന്റെ മുന്നറിയിപ്പ്.
ശ്രദ്ധാപൂർവ്വം മതിയായ സമയത്തിനുള്ളിൽ നടപ്പാക്കിയാൽ മാത്രമേ വോട്ടർ പട്ടിക പരിഷ്കരണങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തൂ എന്നും സെൻ പറഞ്ഞു. എന്നാൽ ഇപ്പോൾ പശ്ചിമ ബംഗാളിൽ സംഭവിക്കുന്നത് അങ്ങനെല്ലെന്നും സെൻ പറഞ്ഞു.
വോട്ടവകാശമുള്ള ആളുകൾക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിന് രേഖകൾ സമർപ്പിക്കാൻ മതിയായ അവസരം ലഭിക്കാതെ എസ്.ഐ.ആർ തിടുക്കത്തിൽ നടപ്പിലാക്കുന്നു. ഇത് വോട്ടർമാരോട് അനീതിയും ഇന്ത്യൻ ജനാധിപത്യത്തിന് അപകടവുമാണ് -അദ്ദേഹം പറഞ്ഞു.
എസ്.ഐ.ആറിലെ തന്റെ സ്വന്തം അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട്, ഉദ്യോഗസ്ഥർക്കിടയിൽ പോലും സമയ സമ്മർദ്ദം പ്രകടമായിരുന്നുവെന്ന് സെൻ പറഞ്ഞു. ചിലപ്പോൾ, തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥർക്ക് തന്നെ വേണ്ടത്ര സമയക്കുറവ് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശാന്തിനികേതനിലെ തന്റെ വോട്ടവകാശത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെട്ടത് അദ്ദേഹം ഓർമിച്ചു. അവിടെ അദ്ദേഹം മുമ്പ് വോട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശദാംശങ്ങൾ ഔദ്യോഗിക രേഖകളിൽ നിലനിൽക്കുന്നുമുണ്ട്. ‘ശാന്തിനികേതനിലെ എന്റെ സ്വന്തം മണ്ഡലത്തിൽ നിന്നുള്ള വോട്ടവകാശത്തെ അവർ ചോദ്യം ചെയ്തു. എന്റെ ജനനത്തീയതി വെച്ചുനോക്കി മരിച്ചുപോയ അമ്മയുടെ പ്രായത്തെക്കുറിച്ച് അവർ എന്നോട് ചോദിച്ചു. ഒരു വോട്ടർ എന്ന നിലയിൽ, എന്റെ അമ്മയുടെ വിവരങ്ങളും എന്നെപ്പോലെ അവരുടെ സ്വന്തം ഔദ്യോഗിക രേഖകളിൽ സൂക്ഷിച്ചിരുന്നിട്ടു’മത് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

