You are here

ലോകത്തിൽ മുസ്​ലിംകൾ ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്നത്​ ഇന്ത്യയിൽ -മോഹൻ ഭാഗവത്​

11:55 AM
13/10/2019
mohan-bagavat

ന്യൂഡൽഹി: ലോകത്ത്​ മുസ്​ലിംകൾ ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്നത്​ ഇന്ത്യയിലാണെന്ന്​ ആർ.എസ്​.എസ്​ അധ്യക്ഷൻ മോഹൻ ഭാഗവത്​. ഹിന്ദു എന്നത്​ മതമോ ഭാഷയോ പേരോ അല്ല. ഇന്ത്യയിൽ ജീവിക്കുന്നവരുടെ സംസ്​കാരമാണ്​ ഹിന്ദുവെന്നും മോഹൻ ഭാഗവത്​ പറഞ്ഞു. സത്യത്തിനായുള്ള അന്വേഷണമാണതെന്നും അദ്ദേഹം വ്യക്​തമാക്കി. 

ജൂതർ അലഞ്ഞുതിരിയുന്ന സമയത്ത്​ അവർക്ക്​ അഭയം നൽകിയ ഏക സ്ഥലം ഇന്ത്യയാണ്​. ഹിന്ദുക്കൾക്ക്​ ആരോടും വെറുപ്പില്ല. ഒരുമിച്ച്​ നിന്ന്​ രാജ്യത്തിൻെറ വികസനമാണ്​ തങ്ങൾ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വിജയദശമി ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയെ ഹിന്ദുരാഷ്​ട്രമാക്കി മാറ്റുകയാണ്​ ലക്ഷ്യമെന്ന്​ മോഹൻ ഭാഗവത്​  പറഞ്ഞിരുന്നു. ആൾക്കൂട്ടകൊല വിദേശ സംസ്​കാരമാണെന്നും മോഹൻ ഭാഗവത്​ വ്യക്​തമാക്കിയിരുന്നു.

 

Loading...
COMMENTS