Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിം...

മുസ്​ലിം സ്​ഥാനാർഥികൾക്ക്​ ടിക്കറ്റ്​ നൽകാത്തത്​ വോട്ട്​ ​​ചെയ്യാത്തതിനാൽ ​–ബി.ജെ.പി എം.പി

text_fields
bookmark_border
മുസ്​ലിം സ്​ഥാനാർഥികൾക്ക്​ ടിക്കറ്റ്​ നൽകാത്തത്​ വോട്ട്​ ​​ചെയ്യാത്തതിനാൽ ​–ബി.ജെ.പി എം.പി
cancel

ലഖ്​നോ: ഉത്തർ പ്രദേശിൽ മുസ്​ലിം സ്​ഥാനാർഥികൾക്ക്​ ബി.ജെ.പി​ ടിക്കറ്റ്​ നൽകാത്തത്​​ മുസ്​ലിംകൾ ബി.ജെ.പിക്ക്​ വോട്ട്​ ​ചെയ്യാത്തതുകൊണ്ടാണെന്ന്​​ രാജ്യസഭ അംഗം വിനയ്​ കത്യാർ. തെരഞ്ഞെടുപ്പ്​ ​പ്രചാരണത്തിനിടെ അയോധ്യയിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്​ലിംകൾ ബി.ജെ.പിയിൽ നിന്ന്​ ഒരു അകലം പാലിക്കുന്നു. അവർ പാർട്ടിക്ക്​ വോട്ട്​ ​ചെയ്യുന്നില്ല. പിന്നെന്തിന്​ പാർട്ടി അവർക്ക്​ ടിക്കറ്റ്​ നൽകണം. ഒരു ദിവസം അവർ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യാൻ തുടങ്ങും. അന്ന്​ അവർക്ക്​ നല്ലപോലെ ബി.ജെ.പി ടിക്കറ്റ്​ നൽകുകയും ചെയ്യും. യു.പിയിൽ ബി.ജെ.പി അധികാരത്തിൽ വരുകയാണെങ്കിൽ പാർലമ​െൻറ്​ നിയമ നിർമാണത്തിലൂടെ അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാകുമെന്നും കത്യാർ പറഞ്ഞു.

നേരത്തെ ടി.വി അഭിമുഖത്തിൽ മുസ്‍ലിം വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്കും ടിക്കറ്റ് നല്‍കാത്തത് ബി.ജെ.പിക്ക് സംഭവിച്ച വലിയ പിഴവാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞിരുന്നു.  മുസ്‍ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാത്തത്​ തെറ്റായ സന്ദേശം നല്‍കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്ങി​​െൻറ അഭിപ്രായത്തെ അനുകൂലിച്ചായിരുന്നു ഉമാഭാരതിയുടെ പ്രസ്​താവന.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kathyar
News Summary - Muslims don’t vote for BJP so no ticket
Next Story