Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോട്ടോയിൽ വിശ്വാസിക്കാത്ത മുസ്ലിംകളെന്തിന് ആകുലപ്പെടണം -രാംദേവ് 

text_fields
bookmark_border
ഫോട്ടോയിൽ വിശ്വാസിക്കാത്ത മുസ്ലിംകളെന്തിന് ആകുലപ്പെടണം -രാംദേവ് 
cancel

നളന്ദ: അലിഗഡ് സർവകലാശാലയിലെ ജിന്ന വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി യോഗ ഗുരു ബാബ രാംദേവ്. മുസ്ലിംകൾ ഫോട്ടോകൾക്കും വിഗ്രഹങ്ങൾക്കും പ്രാധാന്യം നൽകാറില്ല. അതിനാൽ തന്നെ ജിന്നയുടെ ചിത്രത്തിൽ അസ്വസ്ഥപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബിഹാറിലെ നളന്ദയിലെ യോഗ ക്ലാസിന് ശേഷമാണ് രാംദേവ് ഇക്കാര്യം പറഞ്ഞത്. 

പാകിസ്താൻ സ്ഥാപകൻ അവരുടെ രാജ്യത്തിന് നല്ലയാളാവാം. എന്നാൽ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയ ഒരു വ്യക്തിയെ ഒരിക്കലും ഇന്ത്യക്ക് ആരാധ്യപുരുഷനായി കാണാനാവില്ലെന്നും രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു. 

മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​ടെ ചി​ത്രം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാണ്​​ അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​​​​​െൻറ സം​ഘ​ട​ന​യാ​യ ഹി​ന്ദു യു​വ​വാ​ഹി​നി പ്ര​വ​ർ​ത്ത​ക​ർ കഴിഞ്ഞദിവസം അ​ക്ര​മം നടത്തിയത്. ജി​ന്ന​യു​ടെ ചി​ത്രം നീ​ക്കം​ചെ​യ്യു​​മെ​ന്ന്​ പ​റ​ഞ്ഞ്​ ജ​യ്​ ശ്രീ​റാം വി​ളി​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ കാ​മ്പ​സി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​ച്ചു ത​ട​ഞ്ഞ​തോ​ടെയാണ്​​ സം​ഘ​ർ​ഷമുണ്ടായത്. ​ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രെ െപാ​ലീ​സ്​ നീ​ക്കം​ചെ​യ്​​തെ​ങ്കി​ലും കാ​മ്പ​സി​​ൽ​ അ​തി​ക്ര​മി​ച്ചു​ ക​യ​റി​യ​തി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​നെ​തി​െ​ര വി​ദ്യാ​ർ​ഥി യൂ​നി​യ​​​​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ ​പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജ്​ ന​ട​ത്തു​ക​യും ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്​​തു. പൊ​ലീ​സ്​ അ​തി​ക്ര​മ​ത്തി​ൽ വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ നേ​താ​ക്ക​ൾ​ക്ക്​ പ​രി​ക്കേ​റ്റു. 

അ​തേ​സ​മ​യം, മു​ഹ​മ്മ​ദ​ലി ജി​ന്ന അ​ലീ​ഗ​ഢ്​ സ​ർ​വ​ക​ലാ​ശാ​ല സ്​​ഥാ​പി​ത അം​ഗ​മാ​ണെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. ഇ​ന്ത്യ വി​ഭ​ജ​ന​ത്തി​നു മു​മ്പു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്​ സ​ർ​വ​ക​ലാ​ശാ​ല ആ​ജീ​വ​നാ​ന്ത അം​ഗ​ത്വം ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ,  മ​ഹാ​ത്മ ഗാ​ന്ധി, സ​രോ​ജി​നി നാ​യി​ഡു, ജ​വ​ഹ​ർ​ലാ​​ൽ നെ​ഹ്​​റു തു​ട​ങ്ങി​യ നി​ര​വ​ധി പേ​ർ​ക്ക്​ സ​ർ​വ​ക​ലാ​ശാ​ല ആ​ജീ​വ​നാ​ന്ത അം​ഗ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​രു​ടെ ചി​ത്ര​ങ്ങ​ളെ​ല്ലാം കാ​മ്പ​സി​ലു​ണ്ടെ​ന്നും ​ ​വൈ​സ്​ ചാ​ൻ​സ​ല​റു​ടെ വ​ക്​​താ​വ്​ അ​റി​യി​ച്ചിരുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muslims Don't Believe In Photos, Then Why Bother: Ramdev On Jinnah Row
Next Story