Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിംകൾ ഭയക്കേണ്ട,...

മുസ്​ലിംകൾ ഭയക്കേണ്ട, മോദിയുണ്ട്​ -അമിത്​ ഷാ

text_fields
bookmark_border
മുസ്​ലിംകൾ ഭയക്കേണ്ട, മോദിയുണ്ട്​ -അമിത്​ ഷാ
cancel

ന്യൂഡൽഹി: ലോകത്തെ എല്ലാ മുസ്​ലിംകൾക്കും പൗരത്വം കൊടുക്കാനുള്ള രാജ്യമല്ല ഇന്ത്യ എന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ രാജ്യസഭയിൽ വ്യക്തമാക്കി. എന്നാൽ, അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്​ പൗരത്വം നൽകാനുള്ളതാണ്​ പൗരത്വ ഭേദഗതി ബിൽ എന്നും ഇന്ത്യൻ മുസ്​ലിംകളുടെ പൗരത്വം എടുക്കാനുള്ളതല്ലെന്നും അമിത്​ ഷാ കൂട്ടിച്ചേർത്തു.

മോദി പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം രാജ്യത്തെ മുസ്​ലിംകൾക്ക്​ ഒന്നും ഭയക്കാനി​െല്ലന്ന ബി.ജെ.പി അധ്യക്ഷൻകൂടിയായ അമിത്​ ഷായുടെ പ്രഖ്യാപനം പ്രതിപക്ഷം പരിഹാസത്തോടെയാണ്​ എതിരേറ്റത്​. ഇപ്പോൾ ഇന്ത്യയിൽ കോടിക്കണക്കിനാളുകൾക്ക്​ പ്രയോജനം ലഭിക്കുന്നതാണെന്ന്​ അമിത്​ ഷാ അവകാശപ്പെട്ടു.

2014 ഡിസംബർ 31ന്​ മുമ്പ്​ ഏതു​ തീയതിയാണ്​ അവർ ഇന്ത്യയിലെത്തിയത്​, അന്നുമുതൽക്കുള്ള പൗരന്മാരായി അവരെ കണക്കാക്കും. അവർ നടത്തുന്ന കച്ചവട സ്​ഥാപനങ്ങൾക്കും ഇതുപോലെ മുൻകാല പ്രാബല്യം നൽകും. അസം ഉടമ്പടിയിലെ ആറാം വകുപ്പുപ്രകാരം അസമിലെ തദ്ദേശീയരുടെ താൽപര്യസംരക്ഷണത്തിന്​ കമ്മിറ്റിയുണ്ടാക്കുമെന്ന്​ അസമിൽ ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ ആശ്വസിപ്പിക്കാനുള്ള പ്രഖ്യാപനവും അമിത്​ ഷാ നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahindia newscabCitizenship Amendment Act
News Summary - muslims dont afraid here is modi says amit
Next Story