രണ്ട് നിബന്ധനകൾ പാലിക്കുന്ന മുസ്‌ലിംകൾക്ക് ആർ.എസ്.എസ് ശാഖയിൽ പങ്കെടുക്കാമെന്ന് മോഹൻ ഭാഗവത്
text_fieldsഭാരത് മാതാ കീ ജയ് വിളിക്കുന്ന മുസ്‌ലിംകൾക്കും ആർ.എസ്.എസ് ശാഖയിലേക്ക് സ്വാഗതമെന്ന് ആർ.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. നാലു ദിവസത്തെ വാരണാസി സന്ദർശനത്തിനിടെ ലജ്പത് നഗര്‍ കോളനിയിലെ ആർ.എസ്.എസ് ശാഖ സന്ദര്‍ശിക്കുന്നതിനിടെയാണ് ഈ പ്രസ്താവന.
തന്റെ അയൽക്കാരായ മുസ്‍ലിംകളെ ശാഖയിൽ പ്രവേശിക്കാനാവുമോ എന്ന ആർ.എസ്.എസ് പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോഹൻ ഭാഗവത്. ശാഖയിൽ പ്രവേശിക്കാൻ രണ്ട് നിബന്ധനകളാണ് ഭാഗവത് മുന്നോട്ട് വെച്ചത്. 'ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്നും ഭഗവത് ഗീതയെ ബഹുമാനിക്കണമെന്നതുമാണ് നിബന്ധനകൾ.
‘കാവി പതാകയെ ബഹുമാനിക്കുകയും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുകയും ചെയ്യുന്ന ആർക്കുമുമ്പിലും ശാഖയുടെ വാതിലുകൾ തുറന്നുകിടക്കും. ആരാധനാ രീതികളുടെ അടിസ്ഥാനത്തിൽ ആരോടും വിവേചനം കാട്ടരുതെന്നതാണ് സംഘ് പരിവാറിന്റെ ആശയങ്ങളിലുള്ളത്. വിവിധ ജാതികളിൽ ആരാധന രീതികൾ വ്യത്യസ്തമെങ്കിലും സംസ്കാരം ഒന്നാണ്’ -ഭാഗവത് പറഞ്ഞു.
തങ്ങൾ ഔറംഗസീബിന്റെ പിൻഗാമികളാണെന്ന് കരുതുന്നവർ ഒഴിക്‍യുള്ള മറ്റെല്ലാവർക്കും സ്വാഗതമെന്നും മോഹൻ ഭാഗവത് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

