Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുമുതല്‍...

പൊതുമുതല്‍ നശിപ്പിക്കല്‍; യു.പിയിലെ മുസ്​ലിം സമൂഹം 6.27 ലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കി

text_fields
bookmark_border
പൊതുമുതല്‍ നശിപ്പിക്കല്‍; യു.പിയിലെ മുസ്​ലിം സമൂഹം  6.27 ലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കി
cancel

ലഖ്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതിൻെറ നഷ്​ടപരിഹാരമായി ബുലന്ദേശ്വറിലെ മുസ്​ലിം സമൂഹം ഉത്തർപ്രദേശ്​ സർക്കാറിന്​ ആറേകാൽ ലക്ഷം രൂപ കൈമാറി.

വെള്ളിയാഴ്​ച ജുമുഅക്ക്​ ശേഷമാണ്​ ബുലന്ദേശ്വറിലെ മുസ്​ലിം സമൂഹത്തിൻെറ പ്രതിനിധികൾ​ 6,27,507 രൂപയുടെ ഡി.ഡി. ജില്ലാ മജിസ്​ട്രേറ്റ്​ രവീന്ദർ കുമാറിനും സീനിയർ പൊലീസ്​ സൂപ്രണ്ട്​ സന്തോഷ്​ കുമാറിനും കൈമാറിയത്​. ജുമുഅ നമസ്​കാരത്തിന്​ ശേഷം അനിഷ്​ട സംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടികൾക്ക്​ മേൽനോട്ടം നൽകാനെത്തിയതായിരുന്നു ഉദ്യോഗസ്​ഥർ. കഴിഞ്ഞ ​െവള്ളിയാഴ്​ച ജുമുഅക്ക്​ ശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സംഘർഷത്തിൽ കലാശിച്ചതി​െന തുടർന്ന്​ പലയിടത്തും സർക്കാർ വാഹനങ്ങളടക്കം പൊതുമുതൽ നശിപ്പിക്കപ്പെട്ടിരുന്നു.

‘ബുലന്ദേശ്വറിലെ മുസ്​ലിം സമൂഹം നല്ലൊരു മാതൃകയാണ്​ കാട്ടിത്തരുന്നത്​. നികുതിപ്പണം കൊണ്ടാണ്​ പൊതുമുതലുകൾ ഉണ്ടാകു​ന്നതെന്നും അവ നശിപ്പിക്കുന്നത്​ സ്വന്തം വസ്​തുക്കളെ നശിപ്പിക്കലാണെന്നും​​ അവർ തിരിച്ചറിഞ്ഞു’- ജില്ലാ മജിസ്​ട്രേറ്റ്​ രവീന്ദർ കുമാർ പറഞ്ഞു.
കഴിഞ്ഞയാഴ്ച ബുലന്ദേശ്വറില്‍ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ കണ്ടാലറിയാവുന്ന എണ്ണൂറിലധികം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. മൂന്ന് കേസുകളും രജിസ്​റ്റര്‍ ചെയ്തിരുന്നു. അതേസമയം, പൊലീസ്​ നിരവധി വാഹനങ്ങളും മറ്റും നശിപ്പിക്കുന്നതിൻെറ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAA protestMuslim community compensationUP news
News Summary - Muslims in Bulandshahr Pay Rs 6 Lakh for Damage to Public Property During Anti-CAA Protests -India news
Next Story