Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഹമ്മദാബാദിലെ ഗർബ ആഘോഷത്തിൽ മുസ്‍ലിംകൾക്ക് വിലക്ക്; തനിക്ക് യോജിപ്പില്ലെന്ന് ഗായകൻ

text_fields
bookmark_border
അഹമ്മദാബാദിലെ ഗർബ ആഘോഷത്തിൽ മുസ്‍ലിംകൾക്ക് വിലക്ക്; തനിക്ക് യോജിപ്പില്ലെന്ന് ഗായകൻ
cancel

അഹ്മദാബാദ്: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ സംഘടിപ്പിച്ച ഗർബ പരിപാടിയിൽ മുസ്‍ലിംകൾക്കും മറ്റ് അഹിന്ദുക്കൾക്കും വിലക്കേർപ്പെടുത്തിയ വിശ്വഹിന്ദു പരിഷത്തിനോട് വിയോജിച്ച് ജനപ്രിയ ഗുജറാത്തി നാടോടി ഗായകൻ അദിത്യ ഗാന്ധ്‍വി.

ആഘോഷത്തിന്റെ ഭാഗമായി സംഘടിച്ച ഗാന്ധ്‍വിയുടെ പരിപാടിക്ക് മുന്നോടിയായാണ് മുസ്‍ലിംകളും മറ്റ് അഹിന്ദുക്കളും സദസ്സ് വിട്ടുപോകണമെന്നാവശ്യപ്പെട്ടുള്ള വിഡിയോ പുറത്തുവന്നത്. ‘എല്ലാ വിധർമികളും (അഹിന്ദുക്കൾ) മുസ്‍ലിംകളും സദസ്സ് വിട്ടുപോകണമെന്ന് വിനയപൂർവം അപേക്ഷിക്കുന്നു. വിശ്വഹിന്ദു പരിഷത്ത് ഇവിടെ എത്തിയത് സനാതന ധർമ സംരക്ഷണത്തിനാണ്’ എന്നായിരുന്നു വിഡിയോ സന്ദേശം.

ഇരുവിഭാഗക്കാരെയും കണ്ടാൽ റിപ്പോർട്ട് ചെയ്യാൻ മൊബൈൽ നമ്പറും അതിൽ നൽകി. സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായിരുന്നു. ഇതേ തുടർന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്നും ഗാന്ധ്‍വി തുറന്നടിച്ചത്. എന്നാൽ, സംസ്ഥാനത്ത് ഇത് പതിവു രീതിയാണെന്നും വി.എച്ച്.പിയുടെ യുവജന വിഭാഗമായ ബജ്രംഗ് ദൾ സംഘടന വളന്റിയർമാർ അഹിന്ദുക്കളല്ലെന്ന് ഉറപ്പാക്കാറുണ്ടെന്നും ഗുജറാത്ത് വി.എച്ച്.പി വക്താവ് ഹിതേന്ദ്ര സിൻഹ് രജ്പുത് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muslims Barred from Ahmedabad Garba Event; Singer Disagrees
Next Story