Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിംകൾ അസ്വസ്​ഥർ...

മുസ്​ലിംകൾ അസ്വസ്​ഥർ -ഹാമിദ്​ അൻസാരി

text_fields
bookmark_border
മുസ്​ലിംകൾ അസ്വസ്​ഥർ -ഹാമിദ്​ അൻസാരി
cancel

ന്യൂഡൽഹി: രാജ്യത്ത്​ മുസ്​ലിംകൾക്കിടയിൽ അസ്വസ്​ഥതയും അരക്ഷിതാവസ്​ഥയും നിലനിൽക്കുന്നുവെന്ന്​ വൈസ്​ പ്രസിഡൻറ്​ ഹാമിദ്​ അൻസാരി. രാജ്യസഭാ ടി.വിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ അൻസാരി നിലപാട്​ വ്യക്​തമാക്കിയത്​. വൈസ്​ പ്രസിഡൻറ്​ എന്ന നിലയിൽ അൻസാരിയു​െട അവസാന അഭിമുഖമായിരുന്നു ഇത്​. വൈസ്​ പ്രസിഡൻറ്​ പ്രസിഡൻറ്​ പദത്തിൽ നിന്ന്​ പത്തു വർഷത്തിനു ശേഷമാണ്​ അൻസാരി പടിയിറങ്ങു​ന്നത്​. അദ്ദേഹത്തി​​​െൻറ വിടവാങ്ങൽ ചടങ്ങ്​ രാജ്യസഭയിൽ നടക്കുന്നതിനിടെയാണ്​ അഭിമുഖം പുറത്തുവന്നത്​. 

രാജ്യത്ത്​ അസഹിഷ്​ണുത പടരുകയാണ്​. ഇന്ത്യക്കാരുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നത്​ അംഗീകരിക്കാനാകില്ല. അസഹിഷ്​ണുതയും ​േഗാ രക്ഷാ ഗുണ്ടായിസവും അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങളിൽ ത​​​െൻറ നിലപാടുകൾ പ്രധാനമന്ത്രിയെ അറിയിച്ചിട്ടു​ണ്ട്​. മന്ത്രി സഭയിലെ മറ്റു മന്ത്രിമാരുമായും ചർച്ച ചെയ്​തിട്ടു​െണ്ടന്നും അദ്ദേഹം പറഞ്ഞു. 

ജനക്കൂട്ടം തല്ലിച്ചതക്കുന്ന സംഭവങ്ങളും ഘർവാപസിയും യുക്​തിവാദികളുടെ കൊലപാതകങ്ങളും ഇന്ത്യൻ മൂല്യങ്ങളുടെ തകർച്ചയാണ്​ കാണിക്കുന്നത്​.  നിയമം പാലിക്കാൻ കഴിയുന്നി​െല്ലന്നത്​ അധികാരികളുടെയും കഴിവുകേടാണ്​.  ഏതു പൗര​​​െൻറയും നിലനിൽപ്പിനെ ചോദ്യം ചെയ്യുക എന്നത്​ അ​േലാസരപ്പെടുത്തുന്ന ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു. 

മുസ്​ലിം സമുദായങ്ങൾക്കെതിരെ നിരന്തരം വരുന്ന പരാമർശങ്ങൾ അവരിൽ അരക്ഷിതാവസ്​ഥ വളർത്തിയിരിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യ ബഹുസ്വരതയുള്ള സമൂഹമാണ്​. ഇവിടുത്തെ സ്വീകാര്യതയുടെ അന്തരീക്ഷം ഇപ്പോൾ ഭീഷണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice presidentmuslimhamid ansariInsecurityMalauyalam News
News Summary - Muslims Are in a sense of Insecurity Says Hamid Ansari - India News
Next Story