Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിംകൾ...

മുസ്​ലിംകൾ ശിക്ഷിക്കപ്പെടുന്നത്​ പാകിസ്​താനിലേക്ക്​ കുടിയേറാത്തതിനാൽ -അസം ഖാൻ

text_fields
bookmark_border
Azam-khan-20.07.2019
cancel

ന്യൂഡൽഹി: 1947ൽ വിഭജന സമയത്ത്​ പാകിസ്​താനിലേക്ക്​ കുടിയേറാൻ തീരുമാനിക്കാത്തതിനാലാണ്​​ ഇന്ത്യയിൽ മുസ്​ലിംകൾ ശ ിക്ഷിക്കപ്പെടുന്നതെന്ന്​ സമാജ്​വാദി പാർട്ടി എം.പി അസം ഖാൻ.

‘‘എന്തു​െകാണ്ട് നമ്മ​ുടെ പൂർവികർ പാകിസ്​താനി ലേക്ക്​ പോയില്ല.? നല്ലത്​. അവർ ഇന്ത്യയെ അവരുടെ രാജ്യമായി പരിഗണിച്ചു. ഇതാണ്​ നമ്മുടെ തെറ്റ്​​. മൗലാന ആസാദ്​, പണ്ഡിറ്റ്​ ജവഹർലാൽ നെഹ്​റു, സർദാർ പ​ട്ടേൽ, മഹാത്മാഗാന്ധി എന്നിവർ മുസ്​ലിംകളോട്​ പാകിസ്​താനിലേക്ക്​ കുടിയേറരുതെന്ന്​ അഭ്യർത്ഥിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാപകമായിട്ടുള്ള ആൾക്കൂട്ട കൊലപാതകങ്ങ​െള കുറിച്ചുള്ള ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അസം ഖാൻ. മുസ്​ലിംകൾക്ക്​ അന്തസോടെ രാജ്യത്ത്​ ജീവിക്കാൻ സാധിക്കുന്നില്ലെന്ന്​ അദ്ദേഹം പറഞ്ഞു.​ 1947 മുതൽ നമ്മൾ (മുസ്​ലിംകൾ) വെറുക്കപ്പെട്ട ജീവിതമാണ്​ നയിക്കുന്നതെന്നും നമ്മൾ നാണംകെ​ട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ജയപ്രദയെ പരാജയപ്പെടുത്തിയതിനാൽ തനിക്കെതിരെ ഉത്തർപ്രദേശ്​ സർക്കാർ ഭൂമി തർക്ക കേസ്​ നൽകുകയാണെന്നും അസം ഖാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimssamajvadi partymalayalam newsindia newsazam khan MP
News Summary - muslims are being punished for not migrating to pakistan says azam khan -india news
Next Story