പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ അടിച്ചുകൊന്നു
text_fieldsഗുവാഹതി: പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ച് അസമിൽ ഗോരക്ഷ സംഘം രണ്ട് മുസ്ലിം യുവാക്കളെ അടിച്ചുകൊന്നു. നാഗോൺ ജില്ലയിലാണ് അബു ഹനീഫ, റിയാസുദ്ദീൻ അലി എന്നിവർ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തങ്ങളുടെ പാടത്തു നിന്ന് പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഞായറാഴ്ച യുവാക്കളെ സംഘം വടികൾകൊണ്ട് അടിച്ചു കൊന്നത്.
സംഭവത്തിൽ രണ്ടുപേരെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തതായി നാഗോൺ ജില്ല പൊലീസ് മേധാവി ദേബരാജ് ഉപാധ്യായ പറഞ്ഞു. രണ്ടുപേർ അതിക്രൂരമായി കൊല്ലപ്പെട്ടിട്ടും പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാട്ടിയതായി ആരോപണമുയർന്നു.
