Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യോഗ പഠിപ്പിച്ചതിന്‍റെ പേരിൽ മുസ്ലിം യുവതിക്ക് വധഭീഷണി

text_fields
bookmark_border
Rafia-Naaz
cancel

ന്യൂഡൽഹി: യോഗ പഠിപ്പിക്കുന്നതിന്‍റെ പേരിൽ മുസ്ലിം യുവതിക്ക് വധഭീഷണി. റാഞ്ചിയിലെ ദോറണ്ട സ്വദേശിയായ റഫിയ നാസാണ് വധഭീഷണി നേരിടുന്നത്.  ചില മതപണ്ഡിതന്മാർ നാസിനെതിരെ ഫത്വ പുറപ്പെടുവിച്ചതായും പറയപ്പെടുന്നു. 

കഴിഞ്ഞ മൂന്ന് വർഷങ്ങളായി യോഗ പഠിപ്പിക്കുന്നതിന്‍റെ പേരിൽ ഭീഷണി  നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് റഫിയ നാസ് പറഞ്ഞു. വീട്ടിലേക്ക് കല്ലേറുമുണ്ടാകാറുണ്ട്. നാല് വയസു മുതൽ യോഗ അഭ്യസിക്കുന്ന നാസിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. 

സംഭവം നിർഭാഗ്യകരമാണെന്ന് ബി.ജെ.പി നേതാവ് നൂപുർ ശർമ പറഞ്ഞു. ഫത്വ പുറപ്പെടുവിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ശിവസേന നേതാവ് മനിഷ കയാണ്ടെ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muslim Yoga teacher, Rafia Naaz, has been receiving death threats for teaching yoga-India news
Next Story