മുസ്ലിം വോട്ടർമാരെ എത്തിച്ച് മോദിയുടെ ‘മൻ കീ ബാത്’ കേൾപ്പിച്ചു
text_fieldsImage - ANI
ന്യൂഡൽഹി: 2024ലെ പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കത്തിൽ പുരാതന ഡൽഹിയിലെ ജമാ മസ്ജിദ് പാർക്കിൽ മുസ്ലിം വോട്ടർമാരെ ഒരുമിച്ചുകൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2023ലെ അവസാന ‘മൻ കീ ബാത്’ കേൾപ്പിച്ചു.
‘ഇന്ത്യൻ മൈനോറിറ്റീസ് ഫൗണ്ടേഷൻ’ എന്ന പേരിലുള്ള ഒരു സർക്കാറിതര സംഘടനയാണ് വിവിധ പ്രായക്കാരായ മുസ്ലിം വോട്ടർമാരെ മൻ കീ ബാത് കേൾക്കാനായി എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ ‘ഭായ് ജാൻ’ ആണെന്ന് മൻ കീ ബാത് കേൾക്കാൻ സംഘടന കൊണ്ടുവന്ന ശബാന റഹ്മാൻ പറഞ്ഞു.
ഈ സർക്കാർ ചെയ്തത് പോലെ മുസ്ലിം സമുദായത്തിനായി മറ്റൊരു സർക്കാറും ഒന്നും ചെയ്തിട്ടില്ലെന്നും മുത്തലാഖ് നിരോധനമായാലും സർക്കാറിന്റെ സാമൂഹിക ക്ഷേമ പദ്ധതികളായാലും സമുദായത്തിന് വേണ്ടി ധാരാളം ചെയ്തിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.

