യു.പിയിൽ 15 കാരനെ തീകൊളുത്തി; ജയ് ശ്രീരാം വിളിക്കാൻ വിസമ്മതിച്ചതിനെന്ന് മൊഴി
text_fieldsവാരാണസി: ‘ജയ് ശ്രീരാം’ വിളിക്കാൻ വിസമ്മതിച്ചതിന് ഉത്തർപ്രദേശിൽ പതിനഞ്ചുകാരന െ നാലുപേർ ചേർന്ന് തീ കൊളുത്തിയതായി പരാതി. യു.പിയിലെ ചന്ദൗലി ജില്ലയിൽ ഞായറാഴ്ച രാത്രി നടന്ന ദാരുണ സംഭവത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ മുസ്ലിം ബാലനെ ഗുരുതര നിലയിൽ വാരാണസിയിലെ കബീർ ചൗര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലത്തിൽകൂടി നടന്നു പോവുകയായിരുന്ന തന്നെ നാലംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ബാലെൻറ മൊഴിയിൽ പറയുന്നു. ‘രണ്ടുപേർ ചേർന്ന് കൈകൾ കെട്ടുകയും മറ്റൊരാൾ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. ജയ് ശ്രീരാം വിളിക്കാൻ നിർബന്ധിച്ച ശേഷം തീ കൊളുത്തി നാലുപേരും ഒാടിേപ്പായി’’ -കുട്ടി പറഞ്ഞു.
അതേസമയം, മൊഴി വിശ്വാസത്തിലെടുക്കാത്ത നിലപാടാണ് ചന്ദൗലി പൊലീസിെൻറത്. 45 ശതമാനം പൊള്ളലോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പറഞ്ഞ ചന്ദൗലി എസ്.പി, കുട്ടി വ്യത്യസ്ത മൊഴികൾ നൽകുന്നതിനാൽ സംശയമുണ്ടെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
