മധ്യപ്രദേശിലെ സ്കൂളിൽ മുസ്ലിം വിദ്യാർഥികൾക്ക് ഹാളിന് പുറത്ത് പരീക്ഷ
text_fieldsഇൻഡോർ: മധ്യപ്രദേശിലെ സ്കൂളിൽ മുസ്ലിം വിദ്യാർഥികളെ ഹാളിന് പുറത്തിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തിൽ കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പരാതി നൽകി.
ഇൻഡോറിലെ നവ്ലാഖയിൽ 12ാം ക്ലാസ് പരീക്ഷ കേന്ദ്രമായ ബംഗാളി സ്കൂളിനെതിരെയാണ് പരാതി. ഇവിടെ കേന്ദ്രമായി കിട്ടിയ ഇസ്ലാമിയ കരീമിയ സ്കൂളിലെ വിദ്യാർഥികൾ ജൂൺ ഒമ്പതിന് പരീക്ഷക്കെത്തിയപ്പോൾ അധികൃതർ അകത്തേക്ക് കയറാൻ അനുവദിച്ചില്ല. വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ ഹാളിന് പുറത്തിരുന്ന് പരീക്ഷ എഴുതിക്കുകയായിരുന്നു.
‘മതസൗഹാർദം പഠിപ്പിക്കേണ്ട ഇടത്ത് വിദ്വേഷമാണ് പ്രചരിപ്പിക്കുന്നത്. കുറ്റാക്കാർക്കെതിരെ നടപടി സ്വീകരിക്കണം’ -മസൂദ് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
