Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിലെ സ്​കൂളിൽ...

മധ്യപ്രദേശിലെ സ്​കൂളിൽ മുസ്​ലിം വിദ്യാർഥികൾക്ക്​​ ഹാളിന്​ പുറത്ത്​ പരീക്ഷ 

text_fields
bookmark_border
മധ്യപ്രദേശിലെ സ്​കൂളിൽ മുസ്​ലിം വിദ്യാർഥികൾക്ക്​​ ഹാളിന്​ പുറത്ത്​ പരീക്ഷ 
cancel
camera_alt?????? ?????

ഇന്ദോർ: മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്​ഥാപനത്തിൽ മുസ്​ലിം വിദ്യാർഥികളെ ഹാളിന്​ പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതിയുമായി കോൺഗ്രസ്​ എം.എൽ.എ. വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ചുകൊണ്ട്​ മധ്യ ഭോപ്പാലിൽ നിന്നുള്ള കോൺഗ്രസ്​ എം.എൽ.എ ആരിഫ്​ മസൂദ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്​ കത്തെഴുതി. 

ഇന്ദോറിലെ നൗലഖയിലെ ബംഗാളി സ്​കൂളിനെതിരെയാണ്​ പരാതി ഉയർന്നിരിക്കുന്നത്​. 12ാം ക്ലാസ്​ പരീക്ഷ കേന്ദ്രമാണ്​ സ്​കൂൾ. ഇസ്​ലാമിയ കരീമിയ സ്​കൂളിലെ വിദ്യാർഥികൾക്കും പരീക്ഷ കേന്ദ്രമായി ലഭിച്ചത്​ ഇതേ സ്​കൂളായിരുന്നു. 

എന്നാൽ ജൂൺ ഒമ്പതിന്​ പരീക്ഷ എഴുതാനെത്തിയ കരീമിയ സ്​കൂളിലെ വിദ്യാർഥികളെ അധികൃതർ പരീക്ഷ കേന്ദ്രത്തിൽ കയറാൻ അനുവദിച്ചില്ല. വിദ്യാർഥികൾ പ്രതി​ഷേധിച്ചതോടെ ഹാളിന്​ പുറത്തിരുന്ന്​ പരീക്ഷ  എഴുതാൻ അനുവദിക്കുകയായിരുന്നു. ‘മതസൗഹാർദ്ദം പഠിപ്പിക്കേണ്ട ഇടത്ത്​ വിദ്വേഷമാണ്​ പ്രചരിപ്പിക്കുന്നത്​. കുറ്റാക്കാരെന്ന്​ കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വൗകരിക്കണം’ മസൂദ്​ കത്തിൽ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshexaminationmalayalam newsindia newsMuslim Studentsexamination centre
News Summary - Muslim students forced to write exam outside hall in Madhya Pradesh -india
Next Story