Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മുസ്‌ലിം സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിലക്ക്? തെലങ്കാനയിൽ വിവാദം

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: നവരാത്രി ആഘോഷങ്ങൾക്ക് രാജ്യമെമ്പാടും തിരിതെളിയാനിരിക്കെ തെലങ്കാനയിലെ ദാണ്ടിയ ആഘോഷങ്ങളിൽ മുസ്‌ലിം വിഭാഗത്തിൽപ്പെട്ട സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്മാർക്ക് വിലക്ക് ഏർപ്പെടുത്തുന്നതായി ആരോപണം. ഇതോടെ സുരക്ഷാ ജോലിയിൽ പ്രവേശിപ്പിക്കാൻ സംഘാടകർ വിസമ്മതിക്കുന്നതായി ഉയർന്ന ആരോപണങ്ങൾ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

വർഗീയ വേർതിരിവിനെതിരെ ആൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ​.ഐ.എം.ഐ.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ, ഹിന്ദു സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രം നിയോഗിക്കാനുള്ള സംഘാടകരുടെ തീരുമാനത്തെ പിന്തുണച്ച് ബി.ജെ.പി സസ്പെൻഡ് ചെയ്ത എംഎൽഎ ടി. രാജാ സിങ് രംഗത്തെത്തി.

വിഷയം രാഷ്ട്രീയ തലത്തിലേക്ക് ഉയർന്നതോടെ പ്രധാന നേതാക്കൾ പരസ്പരം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തീവ്രവാദ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങി ദാണ്ടിയ സംഘാടകർ മുസ്‌ലിം സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതായി ഉവൈസി 'X' (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. തെലങ്കാനയിലെ ജനങ്ങൾ ഇത്തരം വിഭജന ശക്തികൾക്കെതിരെ ഒന്നിച്ച് നിൽക്കണമെന്നും ഇത്തരം വിഷവിത്തുകൾ കർശനമായ പൊലീസ് നടപടിയിലൂടെ മാത്രമേ തടയാനാകൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഉവൈസിയുടെ ഇടപെടലിനെ ചോദ്യം ചെയ്തുകൊണ്ടുള്ള രാജാ സിങ്ങിന്റെ വീഡിയോ സന്ദേശം ഇതിനോടകം തന്നെ ഏറെ ചർച്ചക്ക് വിധേയമായിട്ടുണ്ട്. ഹിന്ദു ഉത്സവങ്ങളിൽ ഏത് മതക്കാരെ ജോലിക്ക് വെക്കണമെന്ന് തീരുമാനിക്കാൻ ഉവൈസിക്ക് എന്താണ് അവകാശമെന്ന് അദ്ദേഹം ചോദിച്ചു. മുസ്‌ലിം ഉത്സവങ്ങളിൽ ഹിന്ദുക്കൾക്ക് പ്രവേശനമോ തൊഴിലോ ലഭിക്കാറില്ലെന്ന് ആരോപിച്ച രാജാ സിങ്, ദാണ്ടിയ ആഘോഷങ്ങളിൽ മുസ്‌ലിം സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ ലവ് ജിഹാദ് കേസുകൾ കൂടുന്നുവെന്നും ആരോപിച്ചു. ഹിന്ദു സുരക്ഷാ ഉദ്യോഗസ്ഥാന്മാരെ മാത്രം വെക്കാനുള്ള സംഘാടകരുടെ തീരുമാനത്തെ പ്രശംസിച്ച അദ്ദേഹം, ഇതരമതസ്ഥരായ സുരക്ഷാ ജീവനക്കാരെ വെക്കുന്ന പരിപാടികൾ തടയുമെന്നും മുന്നറിയിപ്പ് നൽകി.

ആരോപണങ്ങൾ വിവാദമായതോടെ ഹൈദരാബാദിലെ സ്വകാര്യ സുരക്ഷാ ഏജൻസികളുടെ പ്രതിനിധികളും ഹിന്ദു-മുസ്‌ലിം സുരക്ഷാ ജീവനക്കാരുടെ കൂട്ടായ്മയും ചേർന്ന് വാർത്താസമ്മേളനം വിളിച്ച് തൊഴിലവസരങ്ങളിലെ തുല്യതക്കായി അഭ്യർഥിച്ചിട്ടുണ്ട്. കൂട്ടായ്മക്ക് വേണ്ടി സംസാരിച്ച മുഹമ്മദ് ഫിറോസ്, വ്യക്തികൾ തെറ്റ് ചെയ്താൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കണം, അല്ലാതെ ഒരു സമൂഹത്തെ മുഴുവൻ വിലക്കുന്നത് തെറ്റാണെന്ന് വ്യക്തമാക്കി. തന്റെ ടീമിൽ അഞ്ച് വർഷമായി ഒരുമിച്ച് ജോലി ചെയ്യുന്ന 10 ഇതരമതസ്ഥരായ സുരക്ഷാ ഉദ്യോഗസ്ഥമാർ ഉണ്ടെന്നും തൊഴിൽപരമായ മികവിന്റെ അടിസ്ഥാനത്തിലാണ് ആളെ തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telangana Navratri Controversy: Muslim Security Guards Banned from Dandia Events
Next Story