Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിംകളും ദലിതുകളും ...

മുസ്​ലിംകളും ദലിതുകളും ഇംഗ്ലീഷ് സംസാരഭാഷയാക്കണം –കാഞ്ച ​െഎലയ്യ

text_fields
bookmark_border
മുസ്​ലിംകളും ദലിതുകളും ഇംഗ്ലീഷ് സംസാരഭാഷയാക്കണം –കാഞ്ച ​െഎലയ്യ
cancel

ന്യൂ​ഡ​ൽ​ഹി: ഇം​ഗ്ലീ​ഷ് പൊ​തു​വാ​യ സം​സാ​ര​ഭാ​ഷ​യാ​ക്കാ​തെ മു​സ്​​ലിം​ക​ൾ​ക്കും ദ​ലി​തു​ക​ൾ​ക്കും ഇ​ന്ത്യ​യി​ൽ തു​ല്യ​ത ല​ഭി​ക്കി​ല്ലെ​ന്ന് ദ​ലി​ത് ച​രി​ത്ര​കാ​ര​ൻ കാ​ഞ്ച ​െഎ​ല​യ്യ. ഇ​രു​കൂ​ട്ട​രും ഇം​ഗ്ലീ​ഷ് മീ​ഡി​യം വി​ദ്യാ​ഭ്യാ​സം നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ൽ എ​സ്.​െ​എ.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ ച​രി​ത്ര ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇം​ഗ്ലീ​ഷ് ദേ​ശീ​യ ഭാ​ഷ​യെ​ന്ന നി​ല​യി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ അ​വ​ർ​ക്ക് രാ​ജ്യ​മൊ​ട്ടു​ക്കും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ പൊ​തു​വാ​യ ഒ​രു ഭാ​ഷ ല​ഭി​ക്കും. ഫൂ​ലെ​യും അംേ​ബ​ദ്ക​റും ഇം​ഗ്ലീ​ഷ് പ​ഠി​ച്ച​തു​കൊ​ണ്ടാ​ണ് ദ​ലി​തു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ലോ​ക​ത്തെ അ​റി​യി​ക്കാ​നും തു​ല്യ​ത​ക്കാ​യി പോ​രാ​ടാ​നും ക​ഴി​ഞ്ഞ​ത്. ദ​ലി​തു​ക​ൾ​ക്കും മു​സ്​​ലിം​ക​ൾ​ക്കു​മി​ട​യി​ൽ ഒ​രു​മ​യു​ടെ ത​ല​ങ്ങ​ളു​ണ്ട്. ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​ലോ​കം ബ്രാ​ഹ്മ​ണ പ​ണ്ഡി​ത​ലോ​ക​മാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടു. മു​ഗ​ൾ ഭ​ര​ണ​കാ​ലം തൊ​ട്ട് മു​സ്​​ലിം ച​രി​ത്ര പ​ണ്ഡി​ത​ർ ആ​രും ജാ​തി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ല്ല. പേ​ർ​ഷ്യ​ൻ ഭാ​ഷ​ക​ളി​ൽ ജാ​തി​യെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ൾ ഒ​ന്നു​പോ​ലും കാ​ണാ​നാ​കാ​ത്ത​ത് ഇ​തു​കൊ​ണ്ടാ​ണ്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി കോ​ൺ​ഗ്ര​സി​ലെ​ത്തി​യ മു​സ്​​ലിം നേ​താ​ക്ക​ളും ജാ​തി​യെ​ക്കു​റി​ച്ച് മി​ണ്ടി​യി​ല്ല. പ​ണ്ഡി​ത​നാ​യി​രു​ന്ന ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മൗ​ലാ​ന അ​ബു​ൽ​ക​ലാം ആ​സാ​ദും ജാ​തി​യെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല.

സ്വ​ന്തം ച​രി​ത്രം​പോ​ലും അ​റി​യാ​തെ മു​സ്​​ലിം സ​മൂ​ഹം അ​വ​രു​ടെ ഇ​ടം ന​ഷ്​​ട​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു മെ​മ്മോ​റി​യ​ൽ മ്യൂ​സി​യ​ത്തി​ൽ ശ​നി​യാ​ഴ്​്​​ച ആ​രം​ഭി​ച്ച ച​രി​ത്ര ഉ​ച്ച​കോ​ടി​യി​ൽ എ​സ്.​െ​എ.​ഒ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ന​ഹാ​സ്​ മാ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, പ്ര​ഫ. ന​ജ​ഫ്​ ഹൈ​ദ​ർ (ച​രി​ത്ര​വി​ഭാ​ഗം, ജെ.​എ​ൻ.​യു), പ്ര​ഫ. ഇ​ഷ്​​താ​ഖ്​ അ​ഹ്​​മ​ദ്, ഡോ. ​കെ.​എ​സ്. മാ​ധ​വ​ൻ (ച​രി​ത്ര​വി​ഭാ​ഗം, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല), ബ്രാ​ജ്​ ര​ൻ​ജ​ൻ മാ​നി (ഗ​വേ​ഷ​ക​ൻ), കെ.​കെ. സു​ഹൈ​ൽ (ഡ​യ​റ​ക്​​ട​ർ, ക്വി​ൽ ഫൗ​ണ്ടേ​ഷ​ൻ), പി.​പി. ജ​സീം (ചീ​ഫ്​ എ​ഡി​റ്റ​ർ, ദ ​ക​മ്പാ​നി​യ​ൻ), ഹെ​ബ അ​ഹ്​​മ​ദ്​ (ഗ​വേ​ഷ​ക, ജെ.​എ​ൻ.​യു) ഡോ. ​എം.​കെ.​എം. സ​ഫ​ർ (മാ​നു), പ്ര​ഫ. സൈ​​ദ്​ അ​യ്യൂ​ബ്​ അ​ലി എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ച്ചു.

സ​​െൻറ​ർ ഫോ​ർ എ​ജു​ക്കേ​ഷ​ന​ൽ റി​സേ​ർ​ച്ച്​ ആ​ൻ​ഡ്​ ട്രെ​യി​​നി​ങ്​ ഭാ​ര​വാ​ഹി​ക​ളാ​യ തൗ​സീ​ഫ്​ മ​ടി​ക്കേ​രി, ഹി​ഷാ​മു​ൽ വ​ഹാ​ബ്, സൈ​ദ അ​സ്​​ഹ​റു​ദ്ദീ​ൻ എ​ന്നി​വ​ർ​ നേ​തൃ​ത്വം ന​ൽ​കി. ഞാ​യ​റാ​ഴ്​​ച സ​മാ​പി​ക്കും.

Show Full Article
TAGS:Muslim scholars study Hindus Culture depath Prof Kancha Ilaiah india news 
News Summary - Muslim scholars should study, write on Hindus, their culture in depath-Prof Kancha Ilaiah - India news
Next Story