Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമനംനൊന്ത്​ ഡോ....

മനംനൊന്ത്​ ഡോ. ഫിറോസ്​ ഖാൻ ജന്മനാട്ടിൽ; പിന്തുണച്ച്​ വിദ്യാർഥികൾ

text_fields
bookmark_border
മനംനൊന്ത്​ ഡോ. ഫിറോസ്​ ഖാൻ ജന്മനാട്ടിൽ; പിന്തുണച്ച്​ വിദ്യാർഥികൾ
cancel

ജയ്​പൂർ: മുസ്​ലിം പ്രഫസർ പഠിപ്പിക്കേണ്ടയെന്നാവശ്യപ്പെട്ട്​ ഒരു വിഭാഗം വിദ്യാർഥികൾ സമരരംഗത്തെത്തിയതിൽ മനംന ൊന്ത്​ ബനാറസ്​ ഹിന്ദു സർവകലാശാലയിലെ (ബി.എച്ച്​.യു) സംസ്​കൃത വിദ്യാധരം വിജ്​ഞാനിൽ (എസ്​.വി.ഡി.വി) അസിസ്​റ്റൻറ്​ പ്രഫസറായി നിയമനം ലഭിച്ച ഡോ. ഫിറോസ്​ ഖാൻ ജന്മനാടായ ജയ്​പൂരിലെ ബഗാരുവിലേക്ക്​ മടങ്ങി. അതിനിടെ, ​ഫിറോസ്​ ഖാനെ പിന്തുണച്ചും വിവിധ വിദ്യാർഥി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഒരു പറ്റം വിദ്യാർഥികൾ രംഗത്തെത്തി​.

അതേസമയം, ഫിറോ സ്​ ഖാൻെറ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള​ വിദ്യാർഥികളുടെ സമരവും തുടരുകയാണ്​. ഈമാസം ഏഴിന്​ ജോലിയിൽ പ ്രവേശിച്ച ഫിറോസിന്​ വിദ്യാർഥി സമരം മൂലം ക്ലാസെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഫിറോസ്​ രാജിവെ​ച്ചെന്ന വാർത്തകൾ വ ്യാജമാണെന്ന് എസ്​.വി.ഡി.വി ഡീൻ വിന്ദേശ്വരി മിശ്ര വ്യക്​തമാക്കി. ‘ഫിറോസ്​ ഖാൻ രജിസ്​ട്രാർ ഓഫിസിലെത്തി ​ചുമതലയേറ്റ ശേഷം സർവകലാശാലയിലേക്ക്​ വന്നിട്ടില്ല. സംസ്​കൃത വിഭാഗം മേധാവിയാണ്​ അദ്ദേഹം ജയ്​പൂരിലെ ജന്മനാട്ടിലേക്ക്​ മടങ്ങിയതായി അറിയിച്ചത്​’- ഡീൻ വെളിപ്പെടുത്തി. സമരത്തിലുള്ള വിദ്യാർഥികളെ ആ​രൊക്കെയോ ചേർന്ന്​ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും രണ്ട്​ മൂന്ന്​ ദിവസത്തിനകം പ്രശ്​നം പരിഹരിക്കപ്പെടുമെന്നും ഡീൻ പ്രത്യാശ പ്രകടിപ്പിച്ചു.

എൻ.എസ്​.യു​.ഐ, യൂത്ത്​ ഫൊർ സ്വരാജ്​, എ.ഐ.എസ്​.എ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള സംയുക്​ത കർമ സമിതിയുടെ കീഴിലാണ്​ ഫിറോസ്​ ഖാനെ അനുകൂലിച്ച്​ വിദ്യാർഥികൾ അണിനിരക്കുന്നത്​. ഫിറോസ്​ ഖാനെ അനുകൂലിച്ച്​ ഇതാദ്യമായാണ്​ വിദ്യാർഥികൾ പരസ്യമായി രംഗത്തെത്തുന്നത്​. ‘ഞങ്ങൾ നി​ങ്ങളോടൊപ്പമുണ്ട്​ ഡോ. ഫിറോസ്​ ഖാൻ’ എ​ന്നെഴുതിയ ബാനറുമായി വിദ്യാർഥികൾ സർവകലാശാലയുടെ ലങ്ക ഗേറ്റ്​ മുതൽ രവിദാസ്​ ഗേറ്റ്​ വരെ ‘ശാന്തി മാർച്ച്​’ നടത്തി. ഇത്​ മുൻകൂട്ടി തയാറാക്കിയ പരിപാടിയായിരുന്നില്ലെന്നും പ്രശ്​നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ സമരം ശക്​തമാക്കുമെന്നും വിദ്യാർഥികൾ വ്യക്​തമാക്കി.

വൈസ്​ ചാനസലർ രാകേഷ്​ ഭട്​നഗറുമായി ചർച്ച നടത്തിയ വിദ്യാർഥികൾ ഈ വിഷയത്തിൽ സർവകലാശാലയുടെ നിലപാട്​ ആരാഞ്ഞു. ഫിറോസ്​ ഖാൻെറ നിയമനത്തിൽ യാതൊരു വീഴ്​ചയും ഉണ്ടായിട്ടി​ല്ലെന്ന്​ സർവകലാശാല അധികൃതർ വിദ്യാർഥികളോട്​ പറഞ്ഞതായാണ്​​ വിവരം. ‘ബി.എച്ച്​.യുവിലെ എല്ലാ വിദ്യാർഥികളും ഡോ. ഫിറോസ്​ ഖാന്​ എതിരാണെന്ന തെറ്റായ സന്ദേശമാണ്​ വെളിയിൽ പ്രചരിക്കുന്നത്​. സമരം നടത്തുന്ന, സങ്കുചിത ജാതിചിന്തയുള്ള പത്തോ ഇരുപതോ വിദ്യാർഥികൾ അല്ല ബി.എച്ച്​.യുവിനെ പ്രതിനിധീകരിക്കുന്നത്​ എന്ന്​ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്​ ഞങ്ങളുടെ ലക്ഷ്യം. അനാവശ്യ സമരം നടത്തുന്നവർ ‘സദ്​ബുദ്ധി’ വീണ്ടെടുത്ത്​ ക്ലാസിലേക്ക്​ മടങ്ങണമെന്നാണ്​ ഞങ്ങളുടെ ആഗ്രഹം’ -പൊളിറ്റിക്കൽ സയൻസിൽ ഗവേഷണ വിദ്യാർഥിയും എൻ.എസ്​.യു.ഐ വിദ്യാർഥിയുമായ വികാസ്​ സിങ്​ പറഞ്ഞു.

നീതിയുക്​തമായ ആവശ്യങ്ങളുന്നയിച്ച്​ നടത്തുന്ന സമരങ്ങളെ അടിച്ചമർത്തുകയും ഇത്തരം സങ്കുചിത സമരങ്ങൾക്കുനേരെ കണ്ണടക്കുകയും ചെയ്യുന്ന സർവകലാശാല അധികൃതരുടെ നിലപാടിനെയും വിദ്യാർഥികൾ ചോദ്യം ചെയ്യുന്നുണ്ട്​. 2017ൽ ലൈബ്രറി 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട്​ സമരം നടത്തിയവരിൽ ഒമ്പ​ത് വിദ്യാർഥികളെ സസ്​പെൻഡ്​ ചെയ്​തിരുന്നു. ഇപ്പോൾ 13 ദിവസമായി ക്ലാസുകൾ നടക്കാഞ്ഞിട്ടും നടപടി​യില്ലെന്നാണ്​ വിദ്യാർഥികളുടെ ആരോപണം. ഫിറോസ്​ഖാനെ അനുകൂലിച്ച്​ നിരവധി പ്രഫസർമാരും രംഗത്തെത്തിയിട്ടുണ്ട്​. ​

സം​സ്​​കൃ​ത​ത്തി​ലെ ബി​രു​ദ-​ബി.​എ​ഡ്-​പി.​ജി കോ​ഴ്​​സു​ക​ളാ​യ ശാ​സ്​​ത്രി-​ശി​ക്ഷ ശാ​സ്​​ത്രി-​ആ​ചാ​ര്യ എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം 2018ൽ ​ജ​യ്​​പ​ു​രി​ലെ ഡീം​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ രാ​ഷ്​​ട്രീ​യ സ​ൻ​സ്​​കൃ​തി സ​ൻ​സ്​​താ​നി​ൽ പി​എ​ച്ച്.​ഡി​യും ക​ര​സ്​​ഥ​മാ​ക്കി​യി​ട്ടു​ണ്ട്​ ഫിറോസ്​ ഖാൻ. പു​റ​മെ, നെ​റ്റും ജെ.​ആ​ർ.​എ​ഫു​മു​ണ്ട്. മുസ്​ലിം സംസ്​കൃതം പഠിപ്പിക്കേണ്ടയെന്ന്​ പറഞ്ഞ്​ വിദ്യാർഥികൾ സമരരംഗത്തെത്തിയപ്പോൾ, ‘ജീ​വി​ത​ത്തി​ലു​ട​നീ​ളം പ​ഠി​ച്ച​ത്​ സം​സ്​​കൃ​ത​മാ​ണെ​ന്നും ഒ​രു മു​സ്​​ലിം ആ​ണെ​ന്ന്​ സ്വ​യം ക​രു​താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നു’മുള്ള അദ്ദേഹത്തിൻെറ പ്രതികരണം ഏറെ വിഷമത്തോടെയാണ്​ രാജ്യം ശ്രവിച്ചത്​.

Show Full Article
TAGS:dr. Firoz Khan BHU Sanskrit teacher controversy 
News Summary - As Muslim Sanskrit professor leaves for home, BHU students come out in his support -India News
Next Story