മുസ്ലിം വ്യക്തിനിയമ ബോർഡ് വക്താവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
text_fieldsലഖ്നോ: അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് (എ.െഎ.എം.പി.എൽ.ബി) വക്താവ് മൗലാന സജ്ജാദ് നുഅ്മാനിക്കെതിരെ ഉത്തർപ്രദേശിലെ ഹസ്റത്ത്ഗഞ്ച് പൊലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസ് രജിസ്റ്റർ െചയ്തു.
ഹൈദരാബാദിൽ നടത്തിയ പ്രസംഗത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വിയുടെ പരാതിയിലാണ് നടപടി. ഫെബ്രുവരി ഒമ്പതിന് നടന്ന വ്യക്തിനിയമ ബോർഡിെൻറ ജനറൽ കൗൺസിൽ യോഗത്തിൽ നുഅ്മാനി ബോധപൂർവം മതവികാരം വ്രണെപ്പടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷനിയമം 124-എ , 153 -എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഇന്ത്യൻ മുസ്ലിംകളെ റോഹിങ്ക്യൻ മുസ്ലിംകളുടെ അവസ്ഥയിലേക്ക് തള്ളിവിടാനുള്ള സംഘടിതശ്രമം ഉെണ്ടന്നും അതിനായി ചെറുഗ്രാമങ്ങളിൽേപാലും ആയുധപരിശീലനം നടക്കുന്നുണ്ടെന്നും നുഅ്മാനി ആരോപിച്ചിരുന്നു. ടി.വി ചാനലുകൾ ഇൗ പ്രസംഗം സംപ്രേഷണം ചെയ്തു. പ്രസംഗത്തിെൻറ സീഡിയും റിസ്വി പൊലീസിന് ൈകമാറി.
പരാതി അസംബന്ധമാണെന്നാണ് നുഅ്മാനിയുടെ പ്രതികരണം.
