ന്യൂഡൽഹി: ബഹുഭാര്യത്വത്തിനും നിക്കാഹ് ഹലാലക്കും എതിരായ പൊതുതാൽപര്യ ഹരജിയെ എതിർത്ത് കക്ഷി ചേരാൻ മുസ്ലിം വ്യ ക്തി നിയമ ബോർഡ്. ബി.െജ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിക്കെതിരെയാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് കക്ഷി ചേരുന്നത്.
ബഹുഭാര്യത്വം, മറ്റു ആചാരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇതിനകം തന്നെ സുപ്രീംകോടതിയുടെ വിവിധ വിധിന്യായങ്ങളിൽ തീരുമാനമായതാണെന്നും, മതപരമായ ആചാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരം പൊതുതാൽപര്യ ഹരജികൾ ആ മതവിഭാഗത്തിന്‍റെ ഭാഗമല്ലാത്ത ഒരാൾക്ക് ഫയൽ ചെയ്യാൻ കഴിയില്ലെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് വാദിക്കുന്നു.
മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി മുസ്ലിം വ്യക്തി നിയമ ബോർഡ് അടക്കം സംഘടനകൾ ഉണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.