വഖഫ് രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് നീട്ടാൻ മുസ്‍ലിം വ്യക്തിനിയമ ബോർഡ് ന്യൂനപക്ഷ മന്ത്രിയെ കണ്ടു
text_fieldsന്യൂഡൽഹി: ഉമീദ് പോർട്ടലിൽ രാജ്യത്തെ ബഹുഭൂരിഭാഗം വഖഫ് സ്വത്തുക്കളുടെയും രജിസ്ട്രേഷൻ നടത്തുന്നതിന് മുമ്പെ കാലാവധി അവസാനിച്ച അനിശ്ചിതത്വത്തിനിടയിൽ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ പ്രതിനിധി സംഘം കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവുമായി കുടിക്കാഴ്ച നടത്തി. വഖഫ് ബോർഡിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള സ്വത്തുക്കൾ അപ്‌ലോഡ് ചെയ്യുന്നതിന് കുറഞ്ഞത് രണ്ട് വർഷമെങ്കിലും വേണ്ടി വരുമെന്നും ഇതുവരെ രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തുക്കൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള കാലാവധി കുറഞ്ഞത് ഒരു വർഷമെങ്കിലും നീട്ടണമെന്നും സംഘം നിവദേനത്തിലൂടെ ആവശ്യപ്പെട്ടു. കാലയളവ് ഒരു വർഷം കൂടി നീട്ടിയാൽ, കൂടുതൽ കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിക്കേണ്ട ആവശ്യമില്ലെന്ന് സംഘം ചൂണ്ടിക്കാട്ടി.
ബോർഡ് വൈസ് പ്രസിഡന്റും ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ പ്രസിഡന്റുമായ സയ്യിദ് സആദത്തുല്ല ഹുസൈനി, ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് ഫസ്ലുർറഹിം മുജദ്ദിദി, എക്സിക്യൂട്ടീവ് അംഗവും എം.പിയുമായ അസദുദ്ദീൻ ഒവൈസി, മുൻ എം.പി മുഹമ്മദ് ആദിബ് (ബോർഡ് അംഗം), ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് ഹക്കിമുദ്ദീൻ ഖാസിമി, ഡൽഹി മുഫ്തി അബ്ദുൾ റാസിഖ്, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗങ്ങളായ ഫാദിൽ അഹമ്മദ് അയ്യൂബി അഡ. ഹക്കീം മുഹമ്മദ് താഹിർ അഡ്വ. നബീല ജമീൽ അഭിഭാഷകൻ എന്നിവർ അടങ്ങുന്ന സംഘമാണ് കിരൺ റിജിജുവിനെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

