Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചോദ്യാവലി ബഹിഷ്​കരണം...

ചോദ്യാവലി ബഹിഷ്​കരണം സ്വേച്ഛാധിപത്യപരമെന്ന്​ വെങ്കയ്യ നായിഡു

text_fields
bookmark_border
ചോദ്യാവലി ബഹിഷ്​കരണം സ്വേച്ഛാധിപത്യപരമെന്ന്​ വെങ്കയ്യ നായിഡു
cancel

ന്യുഡൽഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമ കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരിക്കുമെന്ന മുസ്ലിം വ്യക്തി നിയമ ബോർഡി​െൻറ തീരുമനം സ്വേച്ഛാധിപത്യപരമാണെന്ന്​ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മുത്തലാഖ്​ നിർത്തലാക്കണമെന്നു തന്നെയാണ്​ രാജ്യത്തെ ഭൂരിപക്ഷം പൗരൻമാരുടെയും ആവശ്യം. അതിനുവേണ്ടിയുള്ള ശ്രമങ്ങൾക്കാണ്​ മുസ്​ലിം വ്യക്തിനിയമ ബോർഡ്​ തടയിടുന്നതെന്ന്​ നായിഡു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നുവെന്നാണ്​ മുസ്​ലിം വ്യക്തി നിയമബോർഡ്​ പ്രസ്​താവിച്ചത്​. എന്നാൽ മുസ്​ലിംകൾ വ്യക്തി നിയമങ്ങൾ പിന്തുടർന്ന്​ ജീവിക്കുമെന്നും നിയമകമ്മീഷ​െൻറ ചോദ്യാവലി ബഹിഷ്​കരിക്കുമെന്നുള്ള നടപടിയാണ്​ ഏകാധിപത്യപരമായിരിക്കുന്നത്​.   ഒാൺലൈനിലൂടെ പുറത്തിറക്കിയ പൊതുചോദ്യാവലി മാറ്റിനിർത്തികൊണ്ട്​ മുസ്​ലിം വ്യക്തി നിയമബോർഡ്​ ജനാധിപത്യത്തെ തടസപ്പെടുത്തുകയാണെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.

ചിലർ മുത്തലാഖിനെയും ഏക സിവിൽ കോഡിനെയും തെറ്റിദ്ധരിപ്പിക്കുകയാണ്​ ചെയ്യുന്നത്​. അത്​ ഗുണകരമാവില്ലെന്നും മന്ത്രി പറഞ്ഞു. 

ഇന്ത്യയിൽ നിരവധി സംസ്കാരങ്ങളുണ്ട് അവ ബഹുമാനിക്കേണ്ടതാണെന്നുംഏക സിവിൽകോഡ് രാജ്യത്തിന് ഗുണകരമാകില്ലെന്നുമാണ്​ മുസ്​ലിം നിയമ ബോർഡി​െൻറ നിലപാട്​.  അതിനാൽ നിയമ കമ്മീഷൻ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്​കരിക്കുമെന്നും ബോർഡ് ജനറൽ സെക്രട്ടറി വലി റഹ്മാനി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentM Venkaiah NaiduCabinet Minister
News Summary - Muslim Personal Law Board act as dictator by Boycotting questionnaire
Next Story