Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാ​ഗ​വ​തിന്‍റെ...

ഭാ​ഗ​വ​തിന്‍റെ പ്രസ്താവന സു​പ്രീംകോടതിക്ക്​ എതിരായ വെല്ലുവിളിയെന്ന്​ മുസ്​ലിം സംഘടനകൾ

text_fields
bookmark_border
ഭാ​ഗ​വ​തിന്‍റെ പ്രസ്താവന സു​പ്രീംകോടതിക്ക്​ എതിരായ വെല്ലുവിളിയെന്ന്​ മുസ്​ലിം സംഘടനകൾ
cancel

ല​ഖ്​​​നോ: അ​യോ​ധ്യ​യി​ൽ ത​ർ​ക്ക​സ്​​ഥ​ല​ത്ത്​ രാ​മ​ക്ഷേ​​​​​ത്രം നി​ർ​മി​ക്കു​മെ​ന്ന ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​തി​​െൻറ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ ശ​ക്​​ത​മാ​യ വി​മ​ർ​ശ​ന​വു​മാ​യി മു​സ്​​ലിം​സം​ഘ​ട​ന​ക​ൾ. സു​​പ്രീം​കോ​ട​തി​ക്കെ​തി​രെയു​ള്ള വെ​ല്ലു​വി​ളി​യാ​ണി​തെ​ന്നും ​മോ​ഹ​ൻ ഭാ​ഗ​വ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഗു​ജ​റാ​ത്ത്​ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ ബി.​ജെ.​പി​യെ സ​ഹാ​യി​ക്കാ​നാ​ണ്​ ഇ​ത്ത​രം പ്ര​കോ​പ​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തെ​ന്ന്​​ അ​വ​ർ പ​റ​ഞ്ഞു. ജു​ഡീ​ഷ്യ​റി​യി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ അ​ഖി​ലേ​ന്ത്യ മു​സ്​​ലിം പേ​ഴ്​​സ​ന​ൽ ലോ ​ബോ​ർ​ഡ്​ വ​ക്​​താ​വ്​ മൗ​ലാ​ന ഖാ​ലി​ദ്​ സൈ​ഫു​ല്ല  ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി നി​യ​മം കൈ​യി​ലെ​ടു​ക്കു​ക​യാ​ണെ​ന്ന്​ ആ​രോ​പി​ച്ചു.  

സു​​പ്രീം​കോ​ട​തി​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും ക​ന​ത്ത ഭീ​ഷ​ണി​യാ​ണ്​ ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി ഉ​യ​ർ​ത്തു​ന്ന​തെ​ന്ന്​ ബാ​ബ​രി മ​സ്​​ജി​ദ്​ ആ​ക്​​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ഫ​രി​യാ​ബ്​ ജി​ലാ​നി പ​റ​ഞ്ഞു. ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി കോ​ട​തി വി​ധി അ​നു​സ​രി​ക്കാ​ൻ ബാ​ധ്യ​സ്​​ഥ​നാ​ണെ​ന്ന്​ അ​ഖി​ലേ​ന്ത്യ ശി​യ മു​സ്​​ലിം പേ​ഴ്​​സ​ന​ൽ ലോ ​ബോ​ർ​ഡ്​ വ​ക്​​താ​വ്​ മൗ​ലാ​ന യ​സൂ​ബ്​ അ​ബ്ബാ​സ്​ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan bhagwatBabri Masjidmuslim organisationmalayalam news
News Summary - Muslim Organisation criticise to Mohan Bhagwat -India News
Next Story