Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറ്റ ബന്ധുക്കൾക്കെത്താനായില്ല; ഹിന്ദു കുടുംബനാഥ​െൻറ അന്ത്യകർമങ്ങൾ നിർവഹിച്ചത് മുസ്ലിം അയൽക്കാർ

text_fields
bookmark_border
ഉറ്റ ബന്ധുക്കൾക്കെത്താനായില്ല; ഹിന്ദു കുടുംബനാഥ​െൻറ അന്ത്യകർമങ്ങൾ നിർവഹിച്ചത് മുസ്ലിം അയൽക്കാർ
cancel

ജയ്പുർ: മനുഷ്യത്വം നിറയുന്ന നിരവധി സംഭവങ്ങളാണ് കൊറോണക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉറ്റബന്ധുക്കൾ ക്ക് എത്താൻ കഴിയാത്തതിനാൽ രാജസ്ഥാനിലെ ജയ്പുരിൽ കാൻസർ ബാധിച്ച് മരിച്ച ഹിന്ദു കുടുംബനാഥ​​െൻറ അന്ത്യകർമങ്ങൾ ഹി ന്ദു ആചാരപ്രകാരം മുസ്ലിംകളായ അയൽക്കാർ നിർവഹിച്ചതായി 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു.

ഭജ്രംഗ് നഗർ ഭട്ടബസ്തിയിൽ താമസിക്കുന്ന രാജേന്ദ്ര തിങ്കളാഴ്ചയാണ് മരിച്ചത്. അർബുദ ബാധിതനായ രാജേന്ദ്ര ഗവ. ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. അദ്ദേഹത്തിന് ആൺമക്കളില്ല. ഉറ്റബന്ധുക്കൾക്കാകട്ടെ ലോക്ഡൗൺ കാരണം മരണാനന്തര ചടങ്ങുകൾക്ക് എത്താനും കഴിഞ്ഞില്ല. തുടർന്നാണ് അയൽവാസികളായ മുസ്ലിംകൾ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. മൃതദേഹം ശ്മശാനത്തിലെത്തിച്ച അവർ പൂർണ ഹിന്ദു ആചാരപ്രകാരം അന്ത്യകർമങ്ങളും നിർവഹിച്ചു.

കഴിഞ്ഞ ദിവസം മുംബൈ ബാന്ദ്രയിലും ഉത്തർപ്രദേശിലെ മീറത്തിലും സമാന സംഭവം അരങ്ങേറിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muslim neighbours carry Hindu''s man bier in Rajasthan''s Jaipur-india news
Next Story