Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡൽഹി കലാപത്തിൽ മുസ്​ലിം യുവാക്കളെ കൊന്ന കേസിൽ പ്രതി ചേർക്കപ്പെട്ടതും മുസ്​ലിം; അവിശ്വസനീയമെന്ന്​ കോടതി
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപത്തിൽ...

ഡൽഹി കലാപത്തിൽ മുസ്​ലിം യുവാക്കളെ കൊന്ന കേസിൽ പ്രതി ചേർക്കപ്പെട്ടതും മുസ്​ലിം; അവിശ്വസനീയമെന്ന്​ കോടതി

text_fields
bookmark_border

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ രണ്ട്​ മുസ്​ലിം യുവാക്കളെ ആക്രമിച്ച്​ കൊന്ന സംഘത്തിലുണ്ടായിരുന്നുവെന്ന്​ ആരോപിച്ച്​ പൊലീസ്​ പ്രതി ചേർത്ത മുസ്​ലിം യുവാവിന്​ കോടതി ജാമ്യം നൽകി. മുസ്​ലിം ചെറുപ്പക്കാരെ കൊലപ്പെടുത്തിയ ഹിന്ദു വിഭാഗത്തിൽ നിന്നുള്ള അക്രമി കൂട്ടത്തിൽ മുസ്​ലിം ചെറുപ്പക്കാരനുണ്ടായിരുന്നുവെന്നത്​ അവിശ്വസനീയമാണെന്ന്​ ചൂണ്ടികാണിച്ചാണ്​ കോടതി ജാമ്യം നൽകിയത്​.

അഷ്​ഫാഖ്​ ഹുസൈൻ, സാകിർ എന്നിവരെ ആൾക്കൂട്ടം ആക്രമിച്ച്​ കൊലപ്പെടുത്തിയതിന്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. ഇതിൽ ആരിഫ്​ എന്നയാളും ഉൾപ്പെട്ടിരുന്നുവെന്ന്​ ആരോപിച്ചാണ്​ പൊലീസ്​ പ്രതി ചേർത്തത്​. ജാമ്യാപേക്ഷ എതിർത്ത സ്​പെഷ്യൽ പബ്ലിക്​ പ്രോസിക്യൂട്ടർ മനോജ്​ ചൗധരി ആരിഫ്​ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന്​ കോടതിയിൽ ആവർത്തിച്ചു.

മുസ്​ലിംകളെ ആക്രമിക്കുക എന്ന ലക്ഷ്യത്തിൽ സംഘടിച്ച ഹിന്ദു വിഭാഗത്തിൽ നിന്നുള്ള അക്രമി സംഘത്തിൽ ആരിഫ്​ ഉണ്ടായിരുന്നുവെന്നത്​ അവിശ്വസനീയമാണെന്നും പ്രോസിക്യൂട്ടറുടെ വാദത്തിൽ അവ്യക്​തതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആരിഫ്​ സംഘത്തിലുണ്ടായിരുന്നുവെന്നതിന്​ സി.സി.ടി.വി ദൃശ്യങ്ങളോ മറ്റു തെളിവുകളോ കോടതിയിൽ നൽകിയിരുന്നില്ല. അക്രമം നടന്ന സ്​ഥലത്തെ താമസക്കാരനാണ്​ പ്രതി ചേർക്കപ്പെട്ട ആരിഫ്​. മൊബൈൽ ഫോൺ ലൊക്കേഷൻ രേഖകളുപയോഗിച്ച്​ പ്രതി ചേർക്കാനാണ്​ പൊലീസ്​ നീക്കം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi riot
Next Story