യമുന നഗർ (ഹരിയാന): ഹിന്ദു സമുദായത്തിൽപെട്ട കാമുകിയെ വിവാഹം കഴിക്കാൻ മുസ്ലിമായ 21കാരൻ മതംമാറി. തുടർന്ന് ഹൈന്ദവ ആചാരപ്രകാരം ഇരുവരും വിവാഹിതരായെങ്കിലും യുവതിയുടെ വീട്ടുകാർ എതിർത്തതിെന തുടർന്ന് ദമ്പതികൾ പൊലീസ് സംരക്ഷണം തേടി ൈഹകോടതിയെ സമീപിച്ചു. തങ്ങളുെട വിവാഹത്തെ എതിർക്കുന്നത് ഭരണഘടനയുടെ 21ാം അനുച്ഛേദം അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും എതിരാണെന്ന് ഇരുവരും ഹരജിയിൽ ചൂണ്ടിക്കാട്ടി.
തുടർന്ന് ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ കോടതി നിർദേശിച്ചു. ഇരുവരും നിയമപ്രകാരം വിവാഹിതരായതാണെന്നും അവരെ ജീവിക്കാൻ അനുവദിക്കണമെന്നും പൊലീസ് യുവതിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടെങ്കിലും അവർ അംഗീകരിച്ചിട്ടില്ലെന്ന് എസ്.പി അറിയിച്ചു. ലവ് ജിഹാദിനെതിരെ നിയമം പാസാക്കുമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി ഈയിടെ പ്രഖ്യാപിച്ചിരുന്നു.