Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ രണ്ടാംഘട്ട...

ഡൽഹിയിൽ രണ്ടാംഘട്ട സഹായ വിതരണവുമായി ലീഗ്

text_fields
bookmark_border
ഡൽഹിയിൽ രണ്ടാംഘട്ട സഹായ വിതരണവുമായി ലീഗ്
cancel

ന്യൂ​ഡ​ൽ​ഹി: വം​ശീ​യാ​തി​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ മു​സ്​​ലിം​ലീ​ ഗ് ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ര​ണ്ടാം ഘ​ട്ട ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്​​തു. 21 കു​ടും​ബ​ങ്ങ​ൾ​ക്ക് ല​ക്ഷം​രൂ ​പ വീ​ത​മാ​ണ് ന​ൽ​കി​യ​ത്. ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. ഖാ​ദ​ർ മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വാ​സ് ഗ​നി എം.​പി, ദേ​ശീ​യ സെ​ക്ര​ട്ട​റി ഖു​ർ​റം അ​നീ​സ് ഉ​മ​ർ, യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ര​ള​ത്തി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ശേ​ഖ​രി​ച്ച ഫ​ണ്ടി​ൽ​നി​ന്നാ​ണ് തു​ക ന​ൽ​കി​യ​ത്.


പ​രി​ക്കേ​റ്റ​വ​ർ​ക്കും വീ​ടി​നും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്​​ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​ർ​ക്കും എ.​ഐ.​കെ.​എം.​സി. സി ​ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​​െൻറ എ​ട്ടാം​ഘ​ട്ട വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.
100 പേ​ർ​ക്കാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്. ക​ജൂ​രി ഖാ​സി​ൽ പ്ലൈ​വു​ഡ് ഡോ​ർ നി​ർ​മാ​ണ യൂ​നി​റ്റ് ന​ട​ത്തു​ന്ന മു​ഖി​ൻ ഖാ​​െൻറ ഫാ​ക്ട​റി​യി​ലെ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ക​ലാ​പ​കാ​രി​ക​ൾ അ​ഗ്​​നി​ക്കി​ര​യാ​ക്കി​യി​രു​ന്നു. ഫാ​ക്ട​റി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ നാ​ല​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മെ​ഷീ​ൻ എ.​ഐ.​കെ.​എം.​സി.​സി അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി.

ദീ​ർ​ഘ​കാ​ല പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സി.​കെ. സു​ബൈ​ർ ക​ൺ​വീ​ന​റാ​യി ഡ​ൽ​ഹി റി​ലീ​ഫ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ലീ​ഗ് ഡ​ൽ​ഹി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ മൗ​ലാ​നാ നി​സാ​ർ അ​ഹ​മ്മ​ദ്, ശൈ​ഖ്​ ഫൈ​സ​ൽ, നി​സാം മു​ഹ​മ്മ​ദ്, വി.​കെ. ഫൈ​സ​ൽ ബാ​ബു, ആ​സി​ഫ് അ​ൻ​സാ​രി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueindia newsdelhi riots
News Summary - muslim league relief help for delhi riot victims-india news
Next Story