വംശഹത്യക്കെതിരെ ഡൽഹിയിൽ ലീഗ് പ്രതിഷേധം
text_fieldsന്യൂഡൽഹി: ഡൽഹി വംശഹത്യയുടെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ദേശീയ ഘടകങ്ങളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ജന്തർമന്തറിൽ നടന്ന പ്രതിഷേധം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് കലാപമോഡല് രാജ്യവ്യാപകമാക്കാനുള്ള ശ്രമം അനുവദിക്കിെല്ലന്നും കോടതിയിലും പാര്‍ലമെൻറിലും തെരുവിലും ലീഗ് പ്രതിഷേധമുയര്‍ത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂർ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, മനുഷ്യാവകാശ പ്രവർത്തകൻ തപൻ ബോസ്, ആക്ടിവിസ്റ്റ് കവിതാ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പാർട്ടിയുടെ റിലീഫ് പ്രവർത്തനങ്ങളോടൊപ്പം ഡൽഹി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം അർഹരായ ഇരകൾക്ക് ലഭ്യമാക്കാനുള്ള ക്രിയാത്മക ഇടപെടലുകൾ നടത്തുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
