അമിത് ഷാക്കെതിരെ ലീഗ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വവുമായി ബന് ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ പരാമർശത്തിനെതിരെ മുസ്ലിം ലീ ഗ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ റാലി തുടങ്ങിയാൽ അത് പാകിസ്താനിലാണോ ഇന്ത്യയിലാണോ എന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു ഏപ്രിൽ ഒമ്പതിന് നാഗ്പുരിൽ അമിത് ഷാ നടത്തിയ പ്രസംഗത്തിലെ പരാമർശം.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം സംഘ്പരിവാര്‍ സംഘടനകളുടെ ഭാഗത്തുനിന്ന് മുസ്ലിം ലീഗിനെതിരെയുണ്ടാകുന്ന വര്‍ഗീയ പ്രസ്താവനകളുടെ തുടര്‍ച്ചയാണ് അമിത് ഷായുടെ ഭാഗത്തുനിന്നുമുണ്ടായതെന്നും പരാമര്‍ശത്തിെൻറ തെളിവുകള്‍ സഹിതമാണ് തെരഞ്ഞടുപ്പ് കമീഷനെ സമീപിച്ചതെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി.
മതത്തിെൻറ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമായതിനാൽ ചട്ടലംഘനമാണിത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 153-എ പ്രകാരം ബി.ജെ.പി അധ്യക്ഷനെതിരെ നടപടി എടുക്കണം. ലീഗ് പതാകയെയും വയനാടിനെയും പാകിസ്താനോട് ഉപമിക്കുന്നത് അവസാനിപ്പിക്കണമെന്നും പരാതിയില്‍ ആശ്യപ്പെട്ടു. ലീഗിനെ വൈറസ് എന്നാക്ഷേപിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ കമീഷൻ നടപടി സ്വാഗതാർഹമാണെന്നും ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
