വീണ പൂവിനെക്കുറിച്ച ആശങ്ക തന്റെ പൂവിനെക്കുറിച്ചുണ്ടോ? മോദിയോട് ശാഹിസ്ത
text_fieldsന്യൂഡൽഹി: വീണുപോയ ഒരു പൂവിെൻറ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അേമരിക്കയ ിൽ കാണിച്ച ആശങ്ക തെൻറ പൂവായ തബ്രീസിെൻറ ജീവെൻറ കാര്യത്തിൽ കാണിക്കുമോയെന്ന് ഝാ ർഖണ്ഡിൽ സംഘ് പരിവാർ തല്ലിക്കൊന്ന തബ്രീസിെൻറ നവവധു ശാഹിസ്ത പർവീൻ. ന്യൂഡൽഹി ജന്തർമന്തറിൽ ‘ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ’ എന്ന പ്രമേയവുമായി മുസ്ലിംലീ ഗ് അഖിലേന്ത്യ കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിെൻറ ഉദ്ഘാടനത്തി ൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു.
‘‘ഭർത്താവിനെ അവർ കൊല്ലുേമ്പാൾ കല്യാണരാവ ിലിട്ട എെൻറ കൈയിലെ മൈലാഞ്ചിയുടെ ചോപ്പ് മാഞ്ഞിരുന്നില്ല. ഞങ്ങളുടെ ജീവിതം ഒരു പൂവായി വിരിഞ്ഞിരുന്നില്ല. കേവലം ഒന്നര മാസമാണ് വിവാഹം കഴിഞ്ഞ് ജീവിച്ചത്. ജീവിതത്തെക്കുറിച്ച് ഞങ്ങൾക്കും ഒരുപാട് കണക്കുകൂട്ടലുകളുണ്ടായിരുന്നു. അതാണ് നശിപ്പിച്ചതെന്ന് പറഞ്ഞ് ശാഹിസ്ത കരഞ്ഞു. നിരപരാധിയായിരുന്ന തെൻറ ഭർത്താവിനെ മുസ്ലിമായതുകൊണ്ട് മാത്രമാണ് തല്ലിക്കൊന്നതെന്നും അവർ പറഞ്ഞു. തബ്രീസിനെ തല്ലിക്കൊന്ന 11 പ്രതികളെ കൊലക്കുറ്റത്തിൽനിന്ന് മുക്തരാക്കിയ ബി.ജെ.പി സർക്കാർ വലിയ പ്രതിഷേധത്തെ തുടർന്നാണ് രണ്ട് പ്രതികൾക്കെതിരെ പിന്നീട് പുനഃസ്ഥാപിച്ചത്. ഝാർഖണ്ഡ് സർക്കാർ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയില്ല. അതുകൊണ്ടാണ് നീതിതേടി മോദിയുടെ മുന്നിൽ ഡൽഹിയിൽ വന്നതെന്നും ശാഹിസ്ത പറഞ്ഞു.

സഞ്ജീവ് ഭട്ടിനായി ഒരുവർഷമായി പോരാട്ടം തുടരുന്നത് മലയാളികളുടെ അകമഴിഞ്ഞ പിന്തുണകൊണ്ടാണെന്ന് ഭാര്യ ശ്വേത ഭട്ട് പറഞ്ഞു. സത്യസന്ധനായ നേർക്കുനേർ ചിന്തിക്കുന്ന ഒരു മനുഷ്യനാണ് സഞ്ജീവ്. ഗുജറാത്തിലെ മുസ്ലിം വംശഹത്യ എനിക്ക് ഓർമയില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ, താനൊന്നും കണ്ടില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ സഞ്ജീവ് ഭട്ടിന് ഈ ഗതി വരില്ലായിരുന്നു. 25 വർഷവും 30 വർഷവും പഴക്കമുള്ള കേസുകളാണ്, എന്നിട്ടും ജാമ്യം നൽകാതെ തുടരുകയാണ്. ഇന്നും അഹമദാബാദിൽ കേസ് നടക്കുകയാണെന്നും ശ്വേത പറഞ്ഞു.
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി ജന്തർമന്തറിൽ എത്തിയ മുസ്ലിംലീഗിെൻറ ഉത്തരേന്ത്യയിലെ പ്രവർത്തകരെ സാക്ഷിയാക്കി ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. മോദി സർക്കാർ ഹിന്ദു-മുസ്ലിം ഐക്യം എന്ന ഗാന്ധിയുടെ സങ്കൽപമാണ് തകർത്തതെന്ന് ഖാദർ മൊയ്തീൻ പറഞ്ഞു.
നീതിക്കായുള്ള പോരാട്ടത്തിന് ജീവിതം നൽകിയവരാണ് സഞ്ജീവ് ഭട്ടിെൻറയും തബ്രീസിെൻറയും കുടുംബങ്ങളെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. എൻ.ആർ.സി മുസ്ലിംകളെ മാത്രം പുറത്താക്കാനുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ പൗരന്മാരുടെ ചോദ്യമാണ് മുസ്ലിംലീഗ് കാമ്പയിനിലൂടെ ഉയർത്തുന്നതെന്ന് ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി വ്യക്തമാക്കി. എം.കെ മുനീർ എം.എൽ.എ, സി.കെ. സുബൈർ തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
