ഐ ലവ് മുഹമ്മദ് ബാനറിനെതിരെ നടപടി: കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണുമെന്ന് മുസ്ലിം നേതാക്കൾ
text_fieldsവെള്ളിയാഴ്ച മഹാരാഷ്ട്രയിലെ താനെയിൽ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകളുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ നിന്ന് | ഫോട്ടോ ക്രെഡിറ്റ്: PTI |
ബംഗളൂരു: ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും പൊലീസിനെപ്പോലെ, കർണാടകയിലെ ദാവൻഗെരെയിൽ ‘ഐ ലവ് മുഹമ്മദ്’ ബാനർ സ്ഥാപിച്ചതിന് പൊലീസ് കൈക്കൊണ്ട നടപടിയിൽ കർണാടകയിലെ പ്രമുഖ മുസ്ലിം വ്യക്തിത്വങ്ങളുടെയും പണ്ഡിതരുടെയും മുസ്ലിം സംഘടന നേതാക്കളുടെയും സംയുക്ത യോഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ഇതിനുത്തരവാദികളായവർക്കെതിരെ കർശനവും ഫലപ്രദവുമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ പ്രതിനിധിസംഘം സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും കാണും.
യോഗത്തിൽ കർണാടക ഭവന, ന്യൂനപക്ഷ ക്ഷേമ, എൻഡോവ്മെന്റ് മന്ത്രി ബി.ഇസെഡ്. സമീർ അഹ്മദ് ഖാൻ, ബംഗളൂരു ജാമിഅ മസ്ജിദ് സിറ്റി ഇമാമും ഖത്തീബുമായ മുഫ്തി ഡോ. മുഹമ്മദ് മഖ്സൂദ് ഇമ്രാൻ റഷാദി, മൗലാന അബ്ദുൽ ഖാദിർ ഷാ വാജിദ് ഖാദ്രി, മൊഹിബുല്ല ഖാൻ അമീൻ, മുഹമ്മദ് യൂസുഫ് കാണി (ജമാഅത്തെ ഇസ്ലാമി കർണാടക സെക്രട്ടറി), മൗലാന ഗുലാം മുഖ്താർ ഖാദ്രി (ദർഗ ഹസ്രത്ത് കമ്പൽപോഷ്), മൗലാന സബീഉല്ല നൂരി (ഇമാം സബീഉല്ല നൂരി ട്രസ്റ്റ്), അഫ്സർ ബൈഗ് ഖാദ്രി (ജുലൂസ് മുഹമ്മദി കമ്മിറ്റി), മൻസൂർ അഹ്മദ് ഖുറൈശി (ജമാഅത്ത് അഹ് ലെ ഹദീസ് കർണാടക), മൗലാന മുഹമ്മദ് അലി ഖാദി (ചെയർമാൻ, ഉർദു അക്കാദമി), മൗലാന ഷാഫി സാദി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

