Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുവി​െൻറ പേരിൽ...

പശുവി​െൻറ പേരിൽ രാജ്യത്ത്​ വീണ്ടും​ കൊലപാതകം

text_fields
bookmark_border
പശുവി​െൻറ പേരിൽ രാജ്യത്ത്​ വീണ്ടും​ കൊലപാതകം
cancel

പട്​ന: രാജ്യത്തെ ഞെട്ടിച്ച്​ പശുവി​​​െൻറ പേരിൽ വീണ്ടും കൊലപാതകം. മധ്യപ്രദേശി​ലെ സാത്ത്​ന ജില്ലയിലാണ്​ പശുഹത്യയുടെ പേരിൽ ഒരാളെ ആൾക്കൂട്ടം തല്ലികൊന്നത്​. അമഗാര ഗ്രാമത്തിലെ റിയാസാണ്​ ആൾക്കൂട്ടത്തി​​​െൻറ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. അക്രമത്തിൽ പരിക്കേറ്റ റിയാസി​​​െൻറ സുഹൃത്ത്​ ഷക്കീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മധ്യപ്രദേശി​​​െൻറ തലസ്ഥാനമായ ഭോപാലിൽ നിന്ന്​ 485 കിലോമീറ്റർ അകലെയാണ്​ സംഭവം​. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്ങി​​െൻറ സന്ദർശനത്തിന്​ തൊട്ട്​ മുമ്പാണ്​  മധ്യപ്രദേശിൽ പശുവി​​​െൻറ പേരിലുള്ള കൊലപാതകം അരങ്ങേറിയത്​.

സംഭവവുമായി ബന്ധപ്പെട്ട്​ പവൻ സിങ്​ ഗോന്ദ്​,  വിജയ്​ സിങ് ഗോന്ദ്​​, ഫൂൽ സിങ്​ ഗോന്ദ്​, നാരയൺ സിങ്​ ​ഗോന്ദ്​ തുടങ്ങിയവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഷക്കീൽ പശുഹത്യ നടത്തിയെന്ന്​ പവൻ സിങ്​ ആരോപിച്ചു. എന്നാൽ ഇൗ ആരോപണം ഷക്കീൽ നിഷേധിച്ചിട്ടുണ്ട്​. പവൻ സിങ്ങി​​​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ പശുഹത്യ നിരോധന നിയമം, കന്നുകാലി സംരക്ഷണ നിയമം എന്നിവ പ്രകാരം ഷക്കീലിനെതിരെയും കേസെടുത്തിട്ടുണ്ട്​.

Show Full Article
TAGS:Muslim killed madhya pradesh india news malayalam news 
News Summary - Muslim killed over suspicion of cow slaughter in Madhya Pradesh-india news
Next Story