Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ ബീഫ്​...

മധ്യപ്രദേശിൽ ബീഫ്​ കടത്ത് ആരോപിച്ച്​ മുസ്​ലിം ദമ്പതികളടക്കം മൂന്നു​ പേർക്ക്​ ക്രൂരമർദനം

text_fields
bookmark_border
മധ്യപ്രദേശിൽ ബീഫ്​ കടത്ത് ആരോപിച്ച്​ മുസ്​ലിം ദമ്പതികളടക്കം മൂന്നു​ പേർക്ക്​ ക്രൂരമർദനം
cancel

സിയോനി (മധ്യപ്രദേശ്​): വോ​െട്ടണ്ണൽ തലേന്ന്​ മധ്യപ്രദേശിൽ ഗോരക്ഷകഗുണ്ടകളുടെ ആക്രമണം. പശു ഇറച്ചി കൈവശം വെച് ചു എന്നാരോപിച്ച്​ മുസ്​ലിം ദമ്പതികളടക്കം മൂന്നു പേരെയാണ്​ പട്ടാപ്പകൽ ആളുകൾ കാഴ്​ചക്കാരായിനിൽക്കെ​ അഞ്ചംഗ സംഘം ക്രൂരമായി മർദിച്ചത്​​. സംഭവസ്ഥലത്തെത്തിയ പൊലീസ്​, മർദനത്തിനിരയായ മൂന്നു പേരെയും നിയമവിരുദ്ധമായി പശു ഇറ ച്ചി കൈവശം വെച്ചു എന്ന പേരിൽ അറസ്​റ്റ്​ ചെയ്യുകയാണ്​ ആദ്യം ചെയ്​തത്​. മർദിക്കുന്നതി​​െൻറ വിഡിയോ പിന്നീട്​ അ ക്രമികളിലൊരാൾതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായപ്പോൾ മാത്രമാണ്​ രണ്ടു​ ദിവസത്തിന ുശേഷം പ്രതികൾക്കെതിരെ കേസെടുക്കാനും അറസ്​റ്റ്​ ചെയ്യാനും പൊലീസ്​ തയാറായത്​.

ശുഭം സിങ്​, യോഗേഷ്​ ഉയികെ, ദീപേഷ്​ നാംദേവ്​, രോഹിത്​ യാദവ്​, ശ്യാം ദെഹ്​രിയ എന്നിവരാണ്​ അറസ്​റ്റിലായത്​. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​ ചെയ്​തതായി സിയോനി പൊലീസ്​ സൂപ്രണ്ട്​ ലളിത്​ ശാക്യവാർ അറിയിച്ചു. മധ്യപ്രദേശ്​ ഗോവംശ്​ വധ്​ പ്രതിഷേധ്​ അതിനിയമപ്രകാരം അറസ്​റ്റ്​ ചെയ്​ത പശു ഇറച്ചി കൈവശം വെച്ച മൂന്നു പേരെയും ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​ ചെയ്​തിട്ടുണ്ട്​.

cow-slauter

സിയോനി പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ കൻഹിവാഡ മൻഡ്​ല റോഡിൽ ഇൗമാസം 22നായിരുന്നു സംഭവം. ഖൈരി ഗ്രാമത്തിൽനിന്ന്​ ഒാ​േട്ടാറിക്ഷയിലും ഇരുചക്രവാഹനത്തിലുമായി വരുകയായിരുന്ന തൗഫീഖ്​, അൻജും ഷമ, ദിലീപ്​ മാളവ്യ എന്നിവരെ അഞ്ചു​ പേരടങ്ങിയ ഗോരക്ഷക ഗുണ്ടകൾ തടയുകയായിരുന്നു. പുരുഷന്മാരെ രണ്ടുപേരെയും മരത്തിൽ കെട്ടിയിട്ട്​ വടിയുപയോഗിച്ച്​ അടിച്ചും നിലത്തിട്ട്​ ചവിട്ടിയും ക്രൂരമായി മർദിച്ച സംഘം പിന്നീട്​ അവരിലൊരാളെ കൊണ്ട്​ ഒപ്പമുള്ള സ്​ത്രീയെ ചെരിപ്പൂരി തുടർച്ചയായി അടിപ്പിക്കുകയും ചെയ്​തു. മൂന്നു പേരെയും നിർബന്ധിച്ച്​ ജയ്​ ശ്രീറാം വിളിപ്പിച്ച ശേഷമാണ്​ അക്രമികൾ സ്ഥലംവിട്ടത്​. തിരക്കേറിയ റോഡിന്​ സമീപം ആളുകൾ നോക്കിനിൽക്കെയായിരുന്നു മർദനം. ഇതി​​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവമുണ്ടായ ഉടൻ പൊലീസ്​ സ്ഥലത്തെത്തിയതായും നിരോധിത പശു ഇറച്ചി കൈവശമുണ്ടായിരുന്ന മൂന്നു പേരെയും പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുവന്ന്​ അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നുവെന്നും സിയോനി പൊലീസ്​ സ്​റ്റേഷൻ ഇൻ ചാർജ്​ ജി.എസ്​. ഉയികെ അറിയിച്ചു. ഇവരിൽനിന്ന്​ 140 കിലോ പശു ഇറച്ചി കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.മർദനത്തെ അപലപിച്ച്​ എ.​െഎ.എം.​െഎ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി, ജമ്മു-കശ്​മീർ പി.ഡി.പി നേതാവ്​ മഹ്​ബൂബ മുഫ്​തി എന്നിവർ രംഗത്തെത്തി. ‘മോദിയുടെ വോട്ടർമാർ സ​ൃഷ്​ടിച്ച ഗോരക്ഷകഗുണ്ടകൾ മുസ്​ലിംകളെ കൈകാര്യം ചെയ്യുന്നത്​ ഇങ്ങനെയാണെന്ന്’ ഉവൈസി ട്വിറ്ററിൽ കുറിച്ചു. ‘നിഷ്​കളങ്കരായ മുസ്​ലിംകളെ ക്രൂരമായി മർദിക്കുന്ന ഭീകര സംഭവമാണ്​ മധ്യപ്രദേശിലുണ്ടായിരിക്കുന്നത്​’ എന്ന്​ മഹ്​ബൂബയും ട്വിറ്ററിൽ പറഞ്ഞു.

Video Courtesy: NYOOOZ TV

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshbeef rowMuslim coupleBeef Rumour
News Summary - Muslim Couple Among 4 Beaten Over Beef Rumour In Madhya Pradesh- India news
Next Story