Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ട് ടാക്സി ഡ്രൈവർക്ക് മർദനം

text_fields
bookmark_border
ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് ടാക്സി ഡ്രൈവർക്ക് മർദനം
cancel

താനെ: മുംബൈയിൽ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലിം ടാക്സി ഡ്രൈവർക്ക് മർദനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫൈസൽ എന്നയാൾക്കാണ് മർദനമേറ്റത്.

അഞ്ചു പേർ തന്‍റെ വണ്ടിയിലേക്ക് ഇടിച് ചു കയറുകയായിരുന്നെന്ന് ഓൺലൈൻ ടാക്സി ഡ്രൈവറായ ഫൈസൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന സംഘം ഫൈസലിനെ മർദിക്കാനാരംഭിച്ചു. മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞതോടെ 'ജയ് ശ്രീറാം' എന്ന് വിളിക്കാനും ആവശ്യപ്പെട്ട് മർദിച്ചുവെന്ന് ഡ്രൈവർ പരാതിയിൽ വ്യക്തമാക്കി.

മതവികാരം വ്രണപ്പെടുത്തിയതിനും മോഷണത്തിനുമാണ് കേസെടുത്തത്. അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muslim Cab Driver Beaten Up In Mumbai-india news
Next Story