Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹ സൽക്കാരത്തിനിടെ...

വിവാഹ സൽക്കാരത്തിനിടെ സംഗീതം നിർത്തി; അതിഥികളുടെ കുത്തേറ്റ് വരന്റെ കൂട്ടുകാരനും വധുവിന്റെ സഹോദരനും പരിക്ക്

text_fields
bookmark_border
dj at wedding
cancel
camera_altrepresentational image
Listen to this Article

മുംബൈ: വിവാഹ സൽക്കാരത്തിനിടെ സംഗീത പരിപാടി നിർത്തിയതിനെത്തുടർന്ന് അതിഥികളായെത്തിയ നാലുപേർ വരന്റെ കൂട്ടുകാരനെയും വധുവിന്റെ സഹോദരനെയും കുത്തിപ്പരിക്കേൽപിച്ചു. നാഗ്പൂരിലെ ഖസാലയിലെ കപിൽ നഗറിൽ ഞായറാഴ്ചയാണ് സംഭവം. അക്രമികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

'ശനിയാഴ്ചയായിരുന്നു വിവാഹം. പിറ്റേദിവസം വരന്റെ വീടിന് സമീപം സൽക്കാരം നടത്തി. നാല് പ്രതികളും മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്ന് സംഗീതം നിർത്തിവെക്കുകയായിരുന്നു. കുത്തേറ്റ വരന്റെ സുഹൃത്തിനെയും വധുവിന്റെ സഹോദരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്'-പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായും കപിൽ നഗർ പൊലീസ് സ്റ്റേഷൻ അധികാരികൾ വ്യക്തമാക്കി.

Show Full Article
TAGS:stabbed Music wedding 
News Summary - music at wedding reception getting stopped four drunk guests stab grooms friend a brides brother
Next Story