Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെറ്റായ നയങ്ങൾമൂലം...

തെറ്റായ നയങ്ങൾമൂലം പാകിസ്താൻ ഒറ്റപ്പെട്ടു –മുഷ്റഫ്​

text_fields
bookmark_border
തെറ്റായ നയങ്ങൾമൂലം പാകിസ്താൻ ഒറ്റപ്പെട്ടു –മുഷ്റഫ്​
cancel

ന്യൂഡൽഹി: തെറ്റായ നയങ്ങൾ കാരണം പാകിസ്താൻ ആഗോള തലത്തിൽ ഒറ്റപ്പെ​െട്ടന്ന്​ മുൻ പാകിസ്താൻ പ്രസിഡൻറ്​ പർവേസ്​ മുഷ്റഫ്.  ഉറി ആക്രമണത്തെ തുടർന്ന്​ പാകിസ്താനിൽ നടക്കാനിരുന്ന സാർക്​ സമ്മേളനം ബഹുഭൂരീപക്ഷം രാജ്യങ്ങളും ബഹിഷ്​കരിച്ച സന്ദർഭത്തിലാണ് ​മുഷ്റഫി​​െൻറ പ്രസ്താവന.

പാകിസ്​താനെതിരെയുള്ള ഇന്ത്യയുടെ 'ആരോപണങ്ങളെയും' മുഷ്റഫ്​ വിമർശിച്ചു. പാകിസ്താൻ ഭൂട്ടാനല്ലെന്ന്​ ഇന്ത്യ തിരിച്ചറിയണം. അടിസ്ഥാന രഹിതമായ​ ആക്ഷേപങ്ങളാണ്​ പാകിസ്താനെതിരെ ഉന്നയിക്കുന്നത്​. ഇതിന്​ പാകിസ്താൻ സൈന്യം മറുപടി നൽകിയാൽ അത് ​പ്രായോഗിക രൂപത്തിലായിരിക്കും. ഇന്ത്യൻ മണ്ണിൽ ഏതൊരാക്രമണമുണ്ടായാലും അതിൽ പാകിസ്​താനെ കുറ്റപ്പെടുത്തുന്നത്​ ഇന്ത്യക്ക്​ ഒരു ശീലമായിരിക്കുകയാണെന്നും മുഷ്​റഫ്​ പറഞ്ഞു.  

പാകിസ്താ​​െൻറ വികസന മുരടിപ്പിന്​ കാരണം ഉന്നത തലങ്ങളിൽ നടക്കുന്ന അഴിമതിയാണ്​. സർക്കാർ 35 ബില്യൻ ഡോളർ ലോണെടുത്തിട്ടും ജനങ്ങൾക്ക്​ ഉപകാരപ്രദമായ ഒരു വൻകിട പദ്ധതികൾപോലും പൂർത്തീകരിക്കാൻ ശ്രമിച്ചിട്ടില്ല. രാജ്യത്ത്​ അഴിമതി കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും മുഷ്​റഫ്​ വിമർശിച്ചു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടി നേതാവ്​ ഇ​മ്രാൻ ഖാനും പ്രധാനമന്ത്രി നവാസ്​ ശരീഫി​നെ വിമർശിച്ച്​ പ്രസ്​താവന നടത്തിയിരുന്നു.

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Musharraf
News Summary - Musharraf
Next Story