Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ലഹരി മാഫിയക്കെതിരെ സർക്കാർ പരാജയപ്പെട്ടു, സംസ്ഥാനത്ത് കൊലപാതകങ്ങൾ കൂടുന്നു'; വിജയ് സർക്കാറിനെതിരെ പ്രതിപക്ഷം

text_fields
bookmark_border
ലഹരി മാഫിയക്കെതിരെ സർക്കാർ പരാജയപ്പെട്ടു, സംസ്ഥാനത്ത് കൊലപാതകങ്ങൾ കൂടുന്നു; വിജയ് സർക്കാറിനെതിരെ പ്രതിപക്ഷം
cancel

ചെന്നൈ: തമിഴ്നാട്ടിൽ ക്രമസമാധാന നില തകർന്നുവെന്നും സംസ്ഥാനത്ത് അടുത്തിടെയുണ്ടായ പല അക്രമ സംഭവങ്ങൾക്കും പിന്നിൽ മയക്കുമരുന്ന് മാഫിയയാണെന്നും ആരോപിച്ച് തമിഴ്നാട് നിയമസഭാ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ രംഗത്തെത്തി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് സർക്കാർ അധികാരത്തിൽ വന്ന് 100 ദിവസങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ രംഗത്തെത്തിയത്. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോയമ്പത്തൂരിൽ 19 വയസ്സുകാരനായ അമുതൻ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചും നിയമസഭയിൽ സ്റ്റാലിൻ സംസാരിച്ചു. ഇതൊരു സംഘർഷത്തിന്റെയോ പകയുടെയോ ഫലമായുണ്ടായതായി കാണാനാകില്ലെന്നും വ്യക്തമായ കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയതിനെ തുടർന്നാണ് അമുതൻ കൊല ചെയ്യപ്പെട്ടതെന്നും പട്ടികജാതി വിഭാഗത്തിhttps://www.madhyamam.com/tags/tvk-vijayൽപ്പെട്ട യുവാവിന് നീതി ലഭിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കല്ലക്കുറിച്ചിയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം വലിയ രീതിയിലുള്ള പ്രതിഷേധ സമരങ്ങളും സംഘടിപ്പിച്ചിരുന്നു.

ലഹരി വ്യാപനത്തിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ചെന്നൈ തിരുവൊട്ടിയൂരിൽ ലഹരി വിൽപ്പന സംഘത്തെ ചോദ്യം ചെയ്തതിന് ധനുഷ് എന്ന പ്ലസ് ടൂ വിദ്യാർഥിയെയും സമാനമായ രീതിയിൽ ആക്രമിച്ചു കൊലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ മാത്രം സംസ്ഥാനത്ത് നിരവധി കൊലപാതകങ്ങളും ലൈംഗിക അതിക്രമങ്ങളും നടന്നിട്ടുണ്ടെന്നും ഇത് സർക്കാരിന്റെ നൂറുദിന ഭരണ നേട്ടങ്ങളുടെ യഥാർഥ മുഖമല്ലെന്നും സ്റ്റാലിൻ വിമർശിച്ചു.

സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനായി സ്കൂളുകളിൽ കൗൺസിലിങ് ക്ലാസുകൾ ആരംഭിക്കണമെന്നും ലഹരിക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സ്റ്റാലിൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീകളുടെ സുരക്ഷക്കും യുവജനങ്ങളുടെ ഉന്നമനത്തിനും മുൻഗണന നൽകുന്നുവെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ തന്നെ ഇത്തരം സംഭവങ്ങൾ തമിഴ്നാട്ടിലെ യഥാർത്ഥ സുരക്ഷാ ഭീഷണിയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Murders are happening Stalin targets Vijay
Next Story