Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകളിക്കളത്തിലെ...

കളിക്കളത്തിലെ പൂർവവൈരാഗ്യം: യുവാവിനെ ഹോട്ടലിനകത്ത്​ വെട്ടിക്കൊലപ്പെടുത്തി

text_fields
bookmark_border
കളിക്കളത്തിലെ പൂർവവൈരാഗ്യം: യുവാവിനെ ഹോട്ടലിനകത്ത്​ വെട്ടിക്കൊലപ്പെടുത്തി
cancel
camera_alt???????????? ?????????? ???????????????????? ???????? ??????????? ????????????? ????????????????????
ചെ​ന്നൈ: വോ​ളി​ബാ​ൾ ടൂ​ർ​ണ​മ​െൻറ്​ സം​ഘാ​ട​ന​ത്തി​ലും മ​ത്സ​ര​ത്തി​ലു​മു​ണ്ടാ​യ പൂ​ർ​വ​വൈ​രാ​ഗ്യം കൊ​ല ​പാ​ത​ക​ത്തി​ൽ ഒ​​ടു​ങ്ങി. തി​രു​ത്ത​ണി​യി​ലാ​ണ്​ പ​ട്ടാ​പ്പ​ക​ൽ 35കാ​ര​നാ​യ യു​വാ​വി​നെ അ​ഞ്ചം​ഗ സാ​യു​ധ​ സം​ഘം ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന സ്​​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മു​ന്നി​ലി​ട്ട്​ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ള്ളൂ​ർ വേ​പ്പം​പ​ട്ട്​ മ​ഹേ​ഷാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. തി​രു​ത്ത​ണി കോ​ട​തി​യി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സാ​ക്ഷി​വി​സ്​​താ​രം ക​ഴി​ഞ്ഞ്​ മ​ട​ങ്ങ​വെ​യാ​ണ് വ​ടി​വാ​ളു​ക​ളും മ​റ്റു മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​ത്.

ഒാ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മ​ഹേ​ഷ്​ തി​ര​ക്കേ​റി​യ ഹോ​ട്ട​ലി​ലേ​ക്ക്​ ഒാ​ടി​ക്ക​യ​റി​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ പ്ര​തി​ക​ൾ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ വി​മ​ൽ​രാ​ജ്, ഗോ​പി​രാ​ജ്, രാ​ജ്​​കു​മാ​ർ, അ​ജി​ത്​​കു​മാ​ർ, കാ​ർ ഡ്രൈ​വ​ർ സ​തീ​ഷ്​ എ​ന്നീ പ്ര​തി​ക​ൾ തി​രു​ത്ത​ണി പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കൈ​കാ​ലു​ക​ൾ ഒ​ടി​ഞ്ഞ്​ പ്ലാ​സ്​​റ്റ​റി​ട്ട​നി​ല​യി​ലാ​ണ്​ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ഇൗ​യി​ടെ ചെ​ന്നൈ​യി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ടു​ന്ന പ്ര​തി​ക​ളു​ടെ കൈ​കാ​ലു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ത​ല്ലി​യൊ​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. പ്ര​തി​ക​ൾ കു​ളി​മു​റി​യി​ൽ വ​ഴു​തി​വീ​ണ​താണ്​​ കാ​ര​ണ​മെ​ന്നാണ്​ പൊ​ലീ​സ്​ പ​റ​യു​ന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - murder
Next Story