Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വസ്തു ഇടനിലക്കാരനെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
brahmapuri-killing
cancel

ന്യൂഡൽഹി: ഡൽഹിയിലെ ബ്രഹ്മപുരിയിൽ മൂന്നംഗ സംഘം വസ്തു ഇടനിലക്കാരനെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. വടക്ക് കിഴക്കൻ ഡൽഹിയിൽ വസ്തു ഇടനിലക്കാരൻ വാജിദിനെ ഗൂണ്ടാസംഘം വെടിവെക്കുന്നതിന്‍റെ സി.സി.ടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വീടിന് സമീപം സ്ഥാപിച്ചിരുന്ന സി.സിടിവിയാണ് ദൃശ്യങ്ങൾ പകർത്തിയത്. 

ബ്രഹ്മപുരിയിലെ വീടിന്‍റെ ഒന്നാം നിലയിൽ നിന്ന് മൂന്നു പേർ വാജിദിനെ പുറത്തേക്ക് തള്ളിയിടുകയും താഴെ നിൽക്കുകയായിരുന്ന നാലാമൻ വെടിവെക്കുകയുമായിരുന്നു. ഇയാളെ കൂടാതെ മറ്റൊരാളും വാജിദിന് നേരെ തുടരെ വെടിയുതിർത്തു. അക്രമികളിൽ മൂന്നു പേർ ഹെൽമെറ്റ് കൊണ്ട് മുഖം മറച്ചിരുന്നു. കൂടാതെ വാജിദിന്‍റെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം രണ്ടു ബൈക്കുകളിലായി സ്ഥലംവിട്ടത്. പ്രദേശവാസികൾ നോക്കി നിൽക്കവെയായിരുന്നു സംഭവം. 

ഒക്ടോബർ 22ന് നടന്ന കൊലപാതകത്തിന് കാരണം വസ്തുയിടപാട് സംബന്ധിച്ച കുടിപ്പകയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ റാഷിദ് എന്ന മുംതാജ്, റാഷിദ് എന്ന ഗോലു, വസീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുപ്രസിദ്ധ കുറ്റവാളി ചെന്നു പെഹൽവാന്‍റെ സംഘത്തിലെ അംഗങ്ങളാണ് വാജിദിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Murder video emerges a month after shot dead Delhi property dealer -India News
Next Story