വയോധികനെ അടിച്ചുകൊന്ന സംഭവം: കമിതാക്കളെ കെണ്ടത്തി
text_fieldsലഖ്നോ: കമിതാക്കളെ ഒളിച്ചോടാൻ സഹായിച്ചെന്നാരോപിച്ച് ഹിന്ദു യുവവാഹിനി പ്രവർത്തകർ 59കാരനെ അടിച്ചുകൊന്ന കേസിലെ കമിതാക്കളെ പൊലീസ് കണ്ടെത്തി. യൂസുഫ് എന്നയാളും 19കാരിയായ പെൺകുട്ടിയുമാണ് ഒളിച്ചോടിയത്. യൂസുഫ് മകളെ തട്ടിക്കൊണ്ടുപോയി എന്നുകാണിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇരുവരെയും കാണാതായതിെൻറ പിന്നാലെ മോേട്ടാർസൈക്കിളിലെത്തിയ സംഘത്തിെൻറ അടിയേറ്റ് അവശനായ ഗുലാം മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തങ്ങളുടെ സംഘടനക്ക് സംഭവവുമായി ബന്ധമില്ലെന്ന് ഹിന്ദു യുവവാഹിനി വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയും യൂസുഫും യൂസുഫിെൻറ ഒരു ബന്ധുവിെൻറ വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കാണാതായതിനെത്തുടർന്ന് മേഖലയിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
