Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഗീത അധ്യാപികയെ...

സംഗീത അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹൻ കുറ്റക്കാരൻ

text_fields
bookmark_border
Cyanide-Mohan
cancel

മം​ഗ​ളൂ​രു: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​ശേ​ഷം യു​വ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി രാ​ജ്യ​ത്തെ ഞെ ​ട്ടി​ച്ച സ​യ​നൈ​ഡ് മോ​ഹ​ൻ ഒ​രു കേ​സി​ൽ കൂ​ടി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കാ​സ​ർ​കോ​ട ് ഉ​പ്പ​ള സ്വ​ദേ​ശി​നി​യാ​യ സം​ഗീ​ത അ​ധ്യാ​പി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ദ​ക്ഷി​ണ ക​ന്ന​ട​യി​ല െ ബ​ന്ത് വാ​ൾ ക​ന്യാ​ന​യ സ്വ​ദേ​ശി മോ​ഹ​ൻ​കു​മാ​ർ എ​ന്ന സ​യ​നൈ​ഡ് മോ​ഹ​ൻ (56) കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് മം​ഗ​ ളൂ​രു ആ​റാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ക​ണ്ടെ​ത്തി​യ​ത്. സെ​പ്റ്റം​ബ​ർ 25ന് ​ശി​ക്ഷ വി​ധി​ക് കും. ക​ർ​ണാ​ട​ക പൊ​തു വി​ദ്യാ​ഭ്യാ​സ വകുപ്പിലെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു മോ​ഹ​ൻ​കു​മാ​ർ.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​ക​ളെ വ​ശീ​ക​രി​ച്ച് ഹോ​ട്ട​ലു​ക​ളി​ലെ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി ബ​ന്ധ​പ്പെ​ട്ട​ശേ​ഷം സ​യ​നൈ​ഡ് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി മു​ങ്ങു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. ഗ​ർ​ഭ നി​രോ​ധ​ന ഗു​ളി​ക എ​ന്ന വ്യാ​ജേ​ന​യാ​ണ് യു​വ​തി​ക​ൾ​ക്ക് സ​യ​നൈ​ഡ് ന​ൽ​കി​യി​രു​ന്ന​ത്. കേ​ര​ള, ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ 20 യു​വ​തി​ക​ളെ​യാ​ണ് ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തേ 15 കേ​സു​ക​ളി​ൽ ഇ​യാ​ൾ​ക്ക് വ​ധ​ശി​ക്ഷ ഉ​ൾ​പ്പെ​ടെ ല​ഭി​ച്ചി​ട്ടു​ണ്ട്.

2007 മേ​യ് 29ന് ​ബം​ഗ​ളൂ​രു​വി​ലെ ഉ​പ്പാ​ർ​പേ​ട്ട് ക​ർ​ണാ​ട​ക ആ​ർ.​ടി​സി ബ​സ് സ്​​റ്റാ​ൻ​ഡി​ലെ വി​ശ്ര​മ​മു​റി​യി​ലാ​ണ് സം​ഗീ​ത അ​ധ്യാ​പി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പൊ​ലീ​സ്. എ​ന്നാ​ൽ, 2010ൽ ​സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ൽ മോ​ഹ​ൻ അ​റ​സ്​​റ്റി​ലാ​യ​തോ​ടെ​യാ​ണ് സം​ഗീ​ത അ​ധ്യാ​പി​ക​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

പൈ​വ​ളി​ഗെ സ്വ​ദേ​ശി​നി​യാ​യ വി​ജ​യ​ല​ക്ഷ്മി​യെ (26) മ​ടി​ക്കേ​രി​യി​ൽ എ​ത്തി​ച്ച് സ​മാ​ന​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഈ ​വ​ർ​ഷം ജൂ​ലൈ​യി​ൽ ഇ​യാ​ളെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ചി​രു​ന്നു.15ാമ​ത്തെ കേ​സി​ലാ​യി​രു​ന്നു അ​ന്നു ശി​ക്ഷ ല​ഭി​ച്ച​ത്. ഇ​പ്പോ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തു​ൾ​പ്പെ​ടെ അ​ഞ്ച്​ കേ​സ് മം​ഗ​ളൂ​രു അ​തി​വേ​ഗ കോ​ട​തി​യി​ൽ വി​ചാ​ര​ണ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsmurder of music teachersyned mohan
News Summary - murder of music teacher; syned mohan guilty -india news
Next Story