കൊടനാട് എസ്റ്റേറ്റിലെ കൊലപാതകം: അന്വേഷണം ഉൗർജിതം
text_fieldsകോയമ്പത്തൂർ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി കോത്തഗിരിയിലെ കൊടനാട് എസ്റ്റേറ്റ് കാവൽക്കാരെൻറ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഉൗർജിതം. തിങ്കളാഴ്ച പുലർച്ചെ എസ്റ്റേറ്റിെൻറ 10ാം നമ്പർ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നേപ്പാൾ സ്വദേശി ഒാം ബഹദൂർ താപ്പ(50)യാണ് മരിച്ചത്. എട്ടാം നമ്പർ ഗേറ്റിലുണ്ടായിരുന്ന കൃഷ്ണ ബഹദൂർ താപ്പയെ(37) വലതു കൈക്ക് പരിക്കേറ്റ നിലയിൽ കോത്തഗിരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബംഗ്ലാവിെൻറ കണ്ണാടി ജനൽ തകർത്ത് അകത്ത് കടന്ന സംഘം മൂന്ന് വാതിലുകൾ തകർത്തിട്ടുണ്ടെന്ന് കോയമ്പത്തൂർ സർക്കിൾ ഡി.െഎ.ജി ദീപക് എം. ദാമോർ അറിയിച്ചു. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ആരെയും എസ്റ്റേറ്റിനകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല. അതേസമയം ബംഗ്ലാവിൽനിന്ന് വിലപ്പെട്ടതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബംഗ്ലാവ് സൂക്ഷിപ്പുകാർ അറിയിച്ചതെന്ന് ഡി.െഎ.ജി വ്യക്തമാക്കി. കൊടനാട് ടീ എസ്റ്റേറ്റ് കമ്പനിയിൽ മൊത്തം അറനൂറോളം തൊഴിലാളികളുണ്ട്. മുപ്പതിലധികം പേർ കാവൽക്കാരായി ജോലി ചെയ്യുന്നു. എസ്റ്റേറ്റിൽ നേരത്തെ ജോലി ചെയ്തിരുന്ന ഡ്രൈവർ ഉൾപ്പെടെ അമ്പതോളം പേരെ പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്.
അതിനിടെ ഒാം ബഹദൂർ താപ്പയും കൃഷ്ണ ബഹദൂർ താപ്പയും തമ്മിലുണ്ടായ വാക്തർക്കവും ൈകയാങ്കളിയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന സംശയവും പൊലീസിനുണ്ട്. കൃഷ്ണ ബഹദൂറിന് സംഭവത്തിൽ നിസാര പരിക്കാണുള്ളത്. കൊല്ലപ്പെട്ട ഒാം ബഹദൂർ താപ്പ പത്തു വർഷമായി ഇവിടെ ജോലി ചെയ്യുന്നു. രണ്ടു വർഷം മുമ്പാണ് കൃഷ്ണ ബഹദൂർ ജോലിയിൽ ചേർന്നത്. കൃഷ്ണ ബഹദൂർ മെനഞ്ഞ തിരക്കഥയാവാം അക്രമസംഭവമെന്നും പൊലീസിന് സംശയമുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം െചയ്യാനിരിക്കുകയാണ്.
അവിഹിത സ്വത്ത് സമ്പാദന കേസിൽ ജയലളിതക്ക് സുപ്രിംകോടതി നുറു കോടി രൂപ പിഴ വിധിച്ചിരുന്നു. പിഴ ഇൗടാക്കാൻ തീരുമാനിച്ചാൽ കൊടനാട് എസ്റ്റേറ്റ് ഉൾപ്പെടെയുള്ളവ കണ്ടുകെട്ടുമെന്നാണ് കരുതുന്നത്. നിലവിൽ ടി.ടി.വി. ദിനകരനാണ് എസ്റ്റേറ്റിെൻറ മേൽനോട്ടം. ജയലളിത, ശശികല എന്നിവരുമായി ബന്ധപ്പെട്ട നിരവധി പ്രമാണപത്രങ്ങളും കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മറ്റും എസ്റ്റേറ്റിലെ വൈറ്റ് മാൻഷൻ ബംഗ്ലാവിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. ശശികല കുടുംബത്തിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ കാവൽക്കാരനെ കൊന്ന് ബംഗ്ലാവിൽ കൊള്ള നടന്ന സംഭവം വിവാദമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
