സിനിമ പ്രചോദനമായി; ഉടമയുടെ മകനെ കൊന്ന് ആഭരണം കവർന്ന് വീട്ടുജോലിക്കാരനായ 'കില്ലർ കിങ്'
text_fields'തു ചോർ മെയ്ൻ സിപാഹി' എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജോലിക്കുനിൽക്കുന്ന വീട്ടിലെ ഉടമയുടെ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവർന്ന് മുങ്ങിയ പ്രതി പിടിയിൽ. 17 വയസുകാരനായ വീട്ടുജോലിക്കാരനാണ് പിടിയിലായത്. ഡൽഹി സഫ്ദർജംഗ് എൻക്ലേവ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. റെയിൽവേ സ്റ്റേഷനിലെത്തി രെടയിനിൽ രക്ഷപെടാൻ ശ്രമിക്കുന്നതിന് തൊട്ടുമുമ്പാണ് പിടിയിലായത്.
ഒരു ദിവസം മുൻപാണ് കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളും അമ്മൂമ്മയും ക്ഷേത്രത്തിൽ പോയിരുന്നു. സഹോദരിയും കുറച്ച് കഴിഞ്ഞ് മാർക്കറ്റിലേക്ക് പോയി. തിരികെ വന്നപ്പോൾ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട് പരിശോധിച്ചപ്പോൾ കുറച്ച് ആഭരണങ്ങളും മൊബൈൽ ഫോണും 40,000 രൂപയോളം പണവും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു.
വീട്ടുജോലിക്കാരൻ സാധനങ്ങൾ മോഷ്ടിക്കുന്നത് കണ്ട് അലാറം മുഴക്കിയതിനെ തുടർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പണവും ആഭരണങ്ങളും മോഷ്ടിച്ച് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അയാൾ കറുത്ത കയ്യുറ സ്ഥലത്ത് ഉപേക്ഷിച്ചു. വീട്ടിൽ "കില്ലർ കിങ്" എന്ന് കൊലയാളി എഴുതിയതായി പൊലീസ് പറഞ്ഞു. മോഷണം പോയ ആഭരണങ്ങളും പണവും സഹിതം ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് വീട്ടുജോലിക്കാരനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

