ഗൗരി ലേങ്കഷിെൻറ കൊലപാതകം: പ്രതികൾക്കായി അന്വേഷണം ഉൗർജ്ജിതം
text_fieldsബംഗളൂരു: പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഉൗർജ്ജിതമാക്കി. ഗൗരി ലേങ്കഷിൻറ വീട്ടിെല സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
കേസന്വേഷിക്കാൻ മൂന്ന് പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അതേസമയം, കൊലപാതകം സി.ബി.െഎ അന്വേഷിക്കണെമന്ന് ഗൗരി ലേങ്കഷിൻറ കുടുംബം ആവശ്യെപ്പട്ടു.
തീവ്രവലതു പക്ഷങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചയാളായിരുന്നു ഗൗരി. ചൊവ്വാഴ്ച വൈകീട്ട് വാഹനമിറങ്ങി വീട്ടിലേക്ക് കയറവേയാണ് വെടിേയറ്റ് മരിച്ചത്. നരേന്ദ്ര ദഭോൽക്കർ, കൽബുർഗി എന്നിവരുെട കൊലപാതകൾക്ക് സമാനമായ കൊലയാണ് ഗൗരിയുടെതും. മൂന്നു ബുള്ളറ്റുകളാണ് ശരീരത്തിലുണ്ടായിരുന്നത്.
നേരത്തെ, ബി.ജെ.പിക്കെതിെര ലേങ്കഷ് പത്രികയിൽ നൽകിയ ലേഖനം പാർട്ടിലെ അപകീർത്തിപ്പെടുത്തുന്നതാണെന്നാരോപിച്ച് എം.പി പ്രഹ്ലാദ് ജോഷി ഗൗരി ലേങ്കഷിനെതിരെ നൽകിയ കേസിൽ തടവ് ശിക്ഷ അനുഭവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
