Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസബർമതി സെൻട്രൽ ജയിലിൽ...

സബർമതി സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു; പ്രതിക്കായി തിരച്ചിൽ ശക്തം

text_fields
bookmark_border
സബർമതി സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു; പ്രതിക്കായി തിരച്ചിൽ ശക്തം
cancel
camera_alt

പ്രതീകാത്മക ചിത്രം

ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ നിന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരൻ രക്ഷപ്പെട്ട സംഭവത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു. കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 30-കാരനായ മാൽഡെ രാമ പർമർ ആണ് തിങ്കളാഴ്ച രാവിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ജയിൽ അധികൃതർ നൽകിയ വിവരമനുസരിച്ച്, യാർഡ് നമ്പർ നാലിൽ തടവുക്കാരുടെ എണ്ണമെടുക്കുന്ന സമയത്താണ് സംഭവം പുറത്തറിയുന്നത്. രേഖകൾ പ്രകാരം 33 തടവുകാരുണ്ടാകേണ്ടിടത്ത് 32 പേർ മാത്രമാണ് ഉണ്ടായിരുന്നത്.

2023-ൽ പോർബന്ദറിലെ കമലബാഗ് പൊലീസ് സ്റ്റേഷനിൽ പർമറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. 2025 മെയ് ഒൻപതിന് വിചാരണ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇതുകൂടാതെ, പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും പോക്‌സോ നിയമപ്രകാരം ഇയാൾക്കെതിരെ മുമ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റാണിപ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് പൊലീസ് പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujaratmurder accusedSabarmati jailPolice
News Summary - Murder accused escapes from Sabarmati Central Jail; search intensifies for him
Next Story