Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമ ഉച്ചകോടിയിൽ...

മാധ്യമ ഉച്ചകോടിയിൽ പ​​െങ്കടുക്കാനെത്തിയ പാക്​ മാധ്യമപ്രവർത്തകയെ തിരിച്ചയച്ചു

text_fields
bookmark_border
മാധ്യമ ഉച്ചകോടിയിൽ പ​​െങ്കടുക്കാനെത്തിയ പാക്​ മാധ്യമപ്രവർത്തകയെ തിരിച്ചയച്ചു
cancel

ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന മാധ്യമ ഉച്ചകോടിയിൽ പ​െങ്കടുക്കാനെത്തിയ മുതിർന്ന പാക്​ മാധ്യമപ്രവർത്തകയെ ഡൽഹിയിൽ നിന്നും തിരിച്ചയച്ചതായി പരാതി. ന്യൂഡൽഹിയിൽ മേയ്​ 10 മുതൽ12 വരെ നടന്ന 15ാമത്​ ഏഷ്യ മീഡിയ സമ്മിറ്റിൽ പ​െങ്കടുക്കാനെത്തിയ പാകിസ്​താൻ ടെലിവിഷൻ പ്രവർത്തക മുനീസ ഹാഷ്​മിയെയാണ്​ സംഘാടകർ അവഗണിച്ചത്​. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയമാണ്​ പരിപാടി സംഘടിപ്പിച്ചിരുന്നത്​. 

പ്രശസ്​ത പാക്​ കവി ഫായിസ്​ അഹമ്മദി​​​​​​െൻറ മകളാണ്​ 72കാരിയായ മുനീസ. ക്ഷണിക്കപ്പെട്ട അതിഥിയായാണ്​ മീഡിയ സമ്മിറ്റി​ൽ മുനീസ ഹാഷ്​മിയുടെ പേര്​ ഉണ്ടായിരുന്നത്​. പ്രാസംഗികരുടെ ലിസ്​റ്റിൽ മുനീസയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും അവർക്ക്​ ഹോട്ടലിൽ മുറി ഒരുക്കുകയോ പരിപാടിയിൽ പേര്​ രജിസ്​റ്റർ ചെയ്യുകയോ ചെയ്​തില്ല. ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷമാണ്​ മുനീസക്ക്​ ​രജിസ്​​േട്രഷനും ഹോട്ടൽ സൗകര്യവും ഒരുക്കിയത്​. എന്നാൽ അവർ പ​രിപാടിയിൽ പ​​െങ്കടുക്കാതെ ഡൽഹിയിൽ നിന്നും മടങ്ങുകയായിരുന്നു.

ഇന്ത്യ ക്ഷണിച്ചു വരുത്തി അപമാനിക്കുകയാണ് ഉണ്ടായതെന്ന്​ ഫായിസ്​ ഫൗണ്ടേഷൻ പ്രതികരിച്ചു. കവി ഫായിസി​​​​​​െൻറ മകളായ ത​​​​​​െൻറ മാതാവിനെ ഒൗദ്യോഗികമായി ക്ഷണിച്ച ശേഷം പരിപാടിയിൽ പ​െങ്കടുക്കുന്നത്​ തടഞ്ഞ ഇന്ത്യൻ നടപടി നാണക്കേടായെന്നും ഇതാണോ തിളങ്ങുന്ന ഇന്ത്യയെന്നും മുനീസയുടെ മകൻ അലി ഹാഷ്​മി ട്വിറ്ററിൽ പ്രതികരിച്ചു. നരേന്ദ്രമോദി സർക്കാറി​​​​​​െൻറ ജനാധിപത്യവിരുദ്ധ നടപടിയാണിതെന്നും അലി ഹാഷ്​മി ട്വീറ്റ്​ ചെയ്​തു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയിക്കൊപ്പം കവി ഫായിസ്​ നിൽക്കുന്ന ചിത്രവും അലി ട്വിറ്ററിൽ പങ്കുവെച്ചു. 

adal bihari

പിന്തുണച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഫായിസ്​ ഫൗണ്ടേഷനും ഫായിസ്​ കുടുംബവും ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിനു വേണ്ടി തുടർന്നും പ്രയത്​നിക്കുമെന്നും മുനീസ ഹാഷ്​മി പ്രതികരിച്ചു.  
അതേസമയം, വാർത്താ പ്രക്ഷേപണ മന്ത്രാലയം ഇൗ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportedMuneeza HashmiFaiz Ahmad
News Summary - Muneeza Hashmi, Daughter of Faiz Ahmad Faiz, ‘Deported’ From Delhi- India news
Next Story